ഹാമിൽട്ടൻ മലയാളി സമാജത്തിന്റെ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

ഹാമിൽട്ടൻ മലയാളി സമാജത്തിന്റെ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

ഹാമിൽട്ടൻ: വടക്കൻ അമേരിക്കയിലെതന്നെ പ്രമുഖ സംഘടനകളിലൊന്നായ ഹാമിൽട്ടൻ മലയാളി സമാജത്തിന്റെ (എച്ച്എംഎസ്) പുതിയ ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. ജൂൺ ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

ഹാമിൽട്ടൻ റീജണിലെ എംപിപി ( മെമ്പർ ഓഫ് പ്രൊഫഷണൽ പാർലമെന്റ്) ഡോണ സ്കെല്ലി, ഡാൻ മ്യൂസ് എംപി, ലിസ ഹെപ്‌നർ എംപി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പുതിയ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തോടൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് നല്ല നാടൻ തട്ടുകടയും ഒരുക്കിയിരുന്നു.


1987 ൽ ആണ് ഹാമിൽട്ടണിലെ മലയാളി കൂട്ടായ്മയ്ക്ക് തുടക്കമായത്. 35 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സമാജത്തിന്റെ നേട്ടങ്ങളിൽ ഏറ്റവും പുതിയതാണ് ക്രിക്കറ്റ് ഗ്രൗണ്ട്.  സിറ്റിയുടെ ഫ്യൂച്ചർ ഫണ്ട് പദ്ധതിയിൽ 3.58 ലക്ഷം ഡോളറിന്റെ ധനസഹായത്തോടെയാണ് ഗ്രൗണ്ട് ഒരുക്കിയത്. നാലേക്കറിൽ 60 മീറ്റർ ചുറ്റളവിലാണ് കളിക്കളം ഒരുങ്ങുന്നത്. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായാണു പിച്ച് തയാറാക്കുന്നത്. പ്രാക്ടീസ് പിച്ചുമുണ്ടാകും.

ഗ്രൗണ്ട് ക്രിക്കറ്റ് മൽസരങ്ങൾക്കും പരിശീലനങ്ങൾക്കും വേദിയാകുമെന്ന് സമാജം പ്രസിഡന്റ് ബിജു ദേവസിയും സെക്രട്ടറി മനു നെടുമറ്റത്തിലും പറഞ്ഞു. സോക്കർ, വടംവലി തുടങ്ങിയ കായിക ഇനങ്ങൾക്കും സൗകര്യമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.