ബഫര്‍ സോണ്‍ വിഷയത്തില്‍ ജനവികാരം സുപ്രീംകോടതിയെ അറിയിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

ബഫര്‍ സോണ്‍ വിഷയത്തില്‍ ജനവികാരം സുപ്രീംകോടതിയെ അറിയിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ വികാരം സുപ്രീംകോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദേഹം.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണം. മനുഷ്യന്റെ ജീവിതപ്രശ്‌നമാണിത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഇത് ബാധിക്കുക. മനുഷ്യരെ ബലിയാടാക്കിയല്ല ബഫര്‍ സോണ്‍ നടപ്പാക്കേണ്ടതെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. പരിസ്ഥിതി വിഷയങ്ങളില്‍ സഭയും വിശ്വാസികളും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.