ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അറിയിച്ചു.
ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യുവുമാണ് കോഡിനേർമാർ. 1994 ല്‍ കാനഡാ ടൊറന്‍ഡോ കണ്‍വെന്‍ഷനില്‍ അരങ്ങേറിയ പ്രഥമ ഫൊക്കാന ചിരിയരങ്ങ് മുതല്‍ 2006ലെ ഫ്‌ളോറിഡാ കണ്‍വെന്‍ഷന്‍ വരെ തുടര്‍ച്ചയായി ചിരിയരങ്ങിന്റെ സാരഥ്യം വഹിച്ചിരുന്നത് രാജു മൈലപ്രയാണ്.
നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള രാജു മൈലപ്ര, തന്റെ ഹാസ്യ ലേഖനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഫൊക്കാന കണ്‍വെന്‍ഷനുകളില്‍ അനേകം ആളുകളെ ആകര്‍ഷിക്കുന്ന ചിരിയരങ്ങ് വേദിയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്ന രാജു മൈലപ്രയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.