ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍. ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മുര്‍മുവിന് പിന്തുണ നല്‍കുന്നുവെന്ന് പാര്‍ട്ടി പ്രസിഡന്‍റ് സുഖ്ബീര്‍ ബാദല്‍ ചത്തീസ്ഗറില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും ദ്രൗപതി മുര്‍മുവും തിരഞ്ഞെുടുപ്പില്‍ പിന്തുണ നല്‍കണമെന്ന് വ്യക്തിപരമായി പറഞ്ഞിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ കൂടെ നില്‍ക്കുന്ന പാര്‍ട്ടിയാണ് അകാലി ദള്‍ എന്നതും മുര്‍മുവിനെ പിന്താങ്ങാന്‍ കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഝാര്‍ഖണ്ഡിന്റെ മുന്‍ ഗവര്‍ണറായിരുന്നു മുര്‍മു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിക്കാന്‍ ഇലക്ടറല്‍ കോളെജില്‍ 50 ശതമാനം വോട്ട് വേണം. ബി.ജെ.പിക്ക് 49 ശതമാനം ഇപ്പോള്‍ തന്നെയുണ്ട്. ഗോത്രവര്‍ഗത്തില്‍ നിന്നാണ് സ്ഥാനാര്‍ഥിയെന്ന് മുമ്പേ അറിയിച്ചിരുന്നെങ്കില്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമായിരുന്നു. എന്നാല്‍ ബി.ജെ.പി ഇത് വ്യക്തമാക്കിയിരുന്നില്ല.
ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകമായാണ് ദ്രൗപദി മുര്‍മുവിനെ കാണുന്നതെന്ന് ശിരോമണി അകാലിദള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.