യുഎഇ: യുഎഇയില്‍ ഇന്ധനവിലയിലുണ്ടായ വർദ്ധനവിന്‍റെ അടിസ്ഥാനത്തില്‍ ടാക്സിനിരക്കും ഉയർന്നേക്കും. എല്ലാ മാസവും ഇന്ധന വിലയിലുണ്ടാകുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ടാക്സി നിരക്കും മാസം തോറും പുതുക്കുമെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
യൂബർ ടാക്സിയും സമാനമായ രീതിയിലുളള നിരക്ക് മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. മറ്റ് എമിറേറ്റുകളിലെ ടാക്സി നിരക്കിന്‍റെ കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും നിരക്ക് വർദ്ധിപ്പിക്കാനുളള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍.
ജൂലൈ ഒന്നുമുതല്‍ യുഎഇയിലെ ഇന്ധനവില ജൂണിലെ വിലയെ അപേക്ഷിച്ച് 49 ഫില്‍സ് വർദ്ധിച്ചിരുന്നു. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 63 ഫില്‍സായി പുതുക്കിയ വില. ജൂണില്‍ ഇത് 4 ദിർഹം 15 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 52 ഫില്‍സായി. നേരത്തെ ഇത് 4 ദിർഹം 03 ഫില്‍സായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 4 ദിർഹം 44 ഫില്‍സായി ഉയർന്നു. നേരത്തെ ഇത് 3 ദിർഹം 96 ഫില്‍സായിരുന്നു.
ഡീസലിനും വില ഉയർന്നു. ജൂണില്‍ 4 ദിർഹം 14 ഫില്‍സായിരുന്ന ലിറ്റർ വില ജൂലൈയില്‍ 4 ദിർഹം 76 ഫില്‍സായി.ഇതോടെ ഈ വർഷം 50 ശതമാനത്തിലേറെയാണ് യുഎഇയിലെ ഇന്ധന വിലയിലുണ്ടായ വർദ്ധനവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.