'പത്ത് ലക്ഷം കേന്ദ്ര ഗവൺമെന്റ് തൊഴിൽ അവസരങ്ങളും മലയാളികളും': എസ്എംവൈഎം വെബിനാർ നാളെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു

'പത്ത് ലക്ഷം കേന്ദ്ര ഗവൺമെന്റ് തൊഴിൽ അവസരങ്ങളും മലയാളികളും': എസ്എംവൈഎം വെബിനാർ നാളെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു

കൊച്ചി: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഓൺലൈൻ വെബിനാർ നടത്തപ്പെടുന്നു. ഞായർ രാത്രി 7.30 ന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൗജന്യമായിട്ടാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

'10 ലക്ഷം കേന്ദ്ര ഗവൺമെന്റ് തൊഴിൽ അവസരങ്ങളും മലയാളികളും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാർ. കേന്ദ്ര ഗവൺമെന്റ് റിക്രൂട്ട്മെന്റ് ഏജൻസികൾ, വിവിധ പരീക്ഷകൾ, മാനദണ്ഡങ്ങൾ, സിലബസ്, എങ്ങനെ തയ്യാറാകണം, വിവിധ പോസ്റ്റുകൾ, ശമ്പളം, പ്രമോഷൻ, ആനുകൂല്യങ്ങൾ, മുതലായവയാണ് വെബിനാറിന്റെ പ്രധാന വിഷയങ്ങൾ. സംശയങ്ങൾക്ക് മറുപടി നൽകാനും കാര്യങ്ങൾ വ്യക്തതയോടെ കൃത്യതയോടെയും കൂടെ നൽകുവാനും സാധിക്കുന്ന റിസോഴ്സ് ടീമാണ് വെബിനാറിന് നേതൃത്വം നൽകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂൺ 14 ന് അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം കേന്ദ്ര ഗവൺമെന്റ് ജോലികൾക്കുള്ള അവസരങ്ങൾ തുറക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ചപ്പോൾ ഒരു ഗവൺമെന്റ് ജോലി സ്വപ്നം കണ്ടിരുന്നവർക്ക് അതൊരു പ്രതീക്ഷയായി. കാരണം ഇത്രയും ഒഴിവുകൾ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

2018 കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് 8.72 ലക്ഷം ഒഴിവുകൾ ഉണ്ടെന്ന് പാർലമെന്റിൽ രേഖപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ റിക്രൂട്ട്മെന്റ് നടന്നില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം തന്നെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലേ 1,01,000 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. എസ്.എസ്.എസി ( സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ) 70,000ത്തിൽ പരം ഒഴിവുകൾ നികത്താൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു.

എസ്.എസ്.എസിയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുപ്രകാരം കേന്ദ്ര ഗവൺമെന്റ് ജോലികളിൽ സെലക്ഷൻ ലഭിച്ചവരിൽ 2.3 ശതമാനം മാത്രമാണ് കേരളം, കർണാടക, ലക്ഷദ്വീപ് അടങ്ങുന്ന സൗത്ത് സോണിൽ നിന്നുള്ളത്. ഇൻകം ടാക്സ്, കസ്റ്റംസ്, സിബിഐ, എൻഫോഴ്സ്മെന്റ് മുതലായ പോസ്റ്റുകളിലാണ് ഈ അവസ്ഥ. ഇതിന് പ്രധാന കാരണം കാലങ്ങളായി തുടരുന്ന കേന്ദ്ര ഗവൺമെന്റ് ജോലിയെ പറ്റിയുള്ള മലയാളികളുടെ അറിവില്ലായ്മയാണ്. ഈ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് എം വൈ എം സംസ്ഥാന സമിതി വെബിനാർ സംഘടിപ്പിക്കുന്നത്. എല്ലാ യുവജനങ്ങളും വെബിനാറിൽ പങ്കെടുത്ത പ്രയോജനം നേടണമെന്ന് കെസിവൈഎം സംസ്ഥാന സമിതി നിർദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.