വത്തിക്കാന്‍ സിറ്റി: വയോധികരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി പ്രായമായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ കത്തോലിക്ക വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
മെയ് മാസം കുട്ടികള്‍ക്കുള്ള പ്രാര്‍ത്ഥനാ മാസമായും ജൂണ്‍ മാസം കുടുംബങ്ങള്‍ക്കുള്ള പ്രാര്‍ത്ഥനാ മാസമായി ആചരിച്ചതുപോലെ ഈ മാസം പ്രായമായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അവസരമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും വയോജന പ്രാര്‍ത്ഥനാ മാസം ആചരിച്ചിരുന്നു.
''പ്രായമായവരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ നമുക്ക് കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഒരു ജനതയുടെ വേരുകളേയും ഓര്‍മ്മകളേയും പ്രതിനിധീകരിക്കുന്ന വയോജനങ്ങള്‍ക്കായി നമ്മള്‍ പ്രാര്‍ത്ഥിക്കണം. അവരുടെ അനുഭവവും ജ്ഞാനവും ചെറുപ്പക്കാരെ പ്രത്യാശയോടും ഉത്തരവാദിത്തത്തോടും കൂടി ഭാവിയിലേക്ക് നോക്കാന്‍ സഹായിക്കും.'' വീഡിയോ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
പ്രായമായവര്‍ നമ്മുടെ ജീവിതത്തെ പോഷിപ്പിക്കുന്ന അപ്പമാണ്, ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ്. അതുകൊണ്ടാണ് നാം അവരെ പരിഗണിക്കുകയും ആദരിക്കുകയും വേണം. യുദ്ധത്തിന് ശീലിച്ച ഈ ലോകത്ത് ആര്‍ദ്രതയുടെ യഥാര്‍ത്ഥ വിപ്ലവം ആവശ്യമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.
മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.