പി.സി ജോര്‍ജിനെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര ജാമ്യമില്ലാ വകുപ്പുകള്‍; അറസ്റ്റിനെതിരേ പ്രതിഷേധമുയരുന്നു

പി.സി ജോര്‍ജിനെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര ജാമ്യമില്ലാ വകുപ്പുകള്‍; അറസ്റ്റിനെതിരേ പ്രതിഷേധമുയരുന്നു

തിരുവനന്തപുരം: വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സ്ത്രീയുടെ വാക്കുകേട്ട് പൊലീസ് അറസ്റ്റു ചെയ്ത പി.സി. ജോര്‍ജിനെതിരേ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താല്‍പര്യത്തോടെയുള്ള സ്പര്‍ശനത്തിന് സെക്ഷന്‍ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.

ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറില്‍ പറയുന്നത്. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്.

അതേസമയം പി.സി ജോര്‍ജിന്റെ അറസ്റ്റിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശത്തില്‍ ഇസ്ലാമിക സംഘടനകളും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തു വന്നപ്പോള്‍ ബിഷപ്പിന് പിന്തുണ നല്‍കിയത് പി.സി ജോര്‍ജിനെ പോലെ ചുരുക്കം രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. ഈ സംഭവത്തിനു ശേഷം അദേഹത്തെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കുകയാണെന്ന വാദം ശക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.