പൊലീസ് അടിമകളെ പോലെ; അന്തസായി ജോലി ചെയ്യാനാവുന്നില്ല: എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

പൊലീസ് അടിമകളെ പോലെ; അന്തസായി ജോലി ചെയ്യാനാവുന്നില്ല: എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: പീഡനക്കേസ് ആരോപണത്തിൽ അറസ്റ്റിലായ പി.സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ.

കെഎസ്‌ആര്‍ടിസിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പീഡന പരാതിയില്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്ന പറഞ്ഞാല്‍ അവിശ്വസനീയമാണ്. ഇവിടെ പൊലീസ് അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

കേരളത്തിലെ പൊലീസ് സേനയെ അധപ്പതിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്തസായി ജോലി ചെയ്യാന്‍ കഴിയുന്നില്ല. അവരെ അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കെതിരെ കലാപത്തിന് കേസെടുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.