വ്യാജ ടെലിഫോണ്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് പൂട്ട് വീഴും; നടപടി കർശനമാക്കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ

വ്യാജ ടെലിഫോണ്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് പൂട്ട് വീഴും; നടപടി കർശനമാക്കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: വ്യാജ ടെലിഫോണ്‍ കോളുകളിലൂടെ പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായതോടെ കർശന നടപടിയുമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ.

നിലവില്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി പരാതികളാണ് പോലീസിന് മുന്നില്‍ എത്തുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ തട്ടിപ്പ് സംഘങ്ങള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ.

സാധാരണയായി വ്യക്തികള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ നിരന്തരം മാറിക്കൊണ്ടിരിക്കും. എന്നാല്‍ തട്ടിപ്പ് സംഘങ്ങള്‍ ഒരു പ്രത്യേക ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് നിന്നും പോകുന്ന കോളുകള്‍ കേന്ദ്രീകരിച്ചായിരിക്കും നടപടി. സ്ഥിരമായി ഒരേ ലൊക്കേഷനിലുള്ള സിംമ്മുകള്‍ കണ്ടെത്തി തട്ടിപ്പ് സംഘങ്ങളെ കുടുക്കാന്‍ കഴിയും.

രാജ്യത്ത് ഒരു വ്യക്തിയുടെ പേരില്‍ ഒമ്പത് സിംമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ആനുകൂല്യമാണ് തട്ടിപ്പ് സംഘങ്ങള്‍ മുതലെടുക്കുന്നത്. ജമ്മു കാശ്മീരിലും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഒരു വ്യക്തിക്ക് അഞ്ച് സിംമ്മുകളാണ് ഉപയോഗിക്കാന്‍ കഴിയുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.