മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; നീക്കങ്ങള്‍ ശക്തമാക്കി ശിവസേന-ബിജെപി സഖ്യം

മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; നീക്കങ്ങള്‍ ശക്തമാക്കി ശിവസേന-ബിജെപി സഖ്യം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. വോട്ടെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ശിവസേന-ബിജെപി സഖ്യം.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ആത്മവിശ്വത്തിലാണ് ഏക്‌നാഥ് ഷിന്‍ഡെ. രാവിലെ 11ന് പ്രത്യേക സഭാ സമ്മേളനം ചേര്‍ന്നാണ് വോട്ടെടുപ്പ്. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് വിശ്വാസ വോട്ടെടുപ്പിനുളള നടപടികള്‍ നിയന്ത്രിക്കുക.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് ലഭിച്ചിരുന്നു. രാജന്‍ സാല്‍വിയ ആയിരുന്നു ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഗോവയിലായിരുന്ന വിമത എംഎല്‍എമാര്‍ ശനിയാഴ്ച മുംബൈയില്‍ എത്തിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.

അതേസമയം, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വരുന്ന സര്‍ക്കാരിന് ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടാവുകയൊളളുവെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. അതുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിനായി എല്ലാവരും തയ്യാറെടുക്കണമെന്നും മുംബൈയില്‍ എന്‍സിപി നിയമസഭാംഗങ്ങളേയും മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കവെ ശരദ് പവാര്‍ ആവശ്യപ്പെട്ടു.

ജൂണ്‍ 30നാണ് ബിജെപി പിന്തുണയോടെ ഇരുപതാമത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.