ഷിന്‍ഡെ സര്‍ക്കാര്‍ ആറുമാസം തികയ്ക്കില്ല: ഇടക്കാല തെരഞ്ഞെടുപ്പ് ഏതു നിമിഷവും വന്നേക്കാം; അണികള്‍ക്ക് മുന്നറിയിപ്പുമായി പവാര്‍

ഷിന്‍ഡെ സര്‍ക്കാര്‍ ആറുമാസം തികയ്ക്കില്ല: ഇടക്കാല തെരഞ്ഞെടുപ്പ് ഏതു നിമിഷവും വന്നേക്കാം; അണികള്‍ക്ക് മുന്നറിയിപ്പുമായി പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തി രൂപീകരിച്ച ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. സര്‍ക്കാര്‍ ഏതു നിമിഷവും വീഴാം നമ്മള്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കണമെന്ന് അദേഹം അണികളെ ഓര്‍മിപ്പിച്ചു.

ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന പല വിമത എംഎല്‍എമാരും നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിച്ചു കഴിയുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അത് സര്‍ക്കാരിന്റെ താഴെപ്പോക്കില്‍ കലാശിക്കുമെന്ന് പവാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച്ചയാണ് മുഖ്യമന്ത്രിയായി വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 40 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെയ്ക്ക് നല്‍കിയതില്‍ ചില ബിജെപി നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.