ലണ്ടൻ: യുകെയിൽ മലയാളി യുവതി അന്തരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു.
തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വിസയിലാണ് കാതറിൻ യുകെയിൽ എത്തിയത്.
പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024 സെപ്തംബറിലാണ് ലുക്കീമിയ രോഗം കണ്ടെത്തുന്നത്. 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരുന്നു. 2023ൽ ആയിരുന്നു കാതറിന്റെ വിവാഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.