പാലക്കാട്: പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.ചിറ്റൂര്‍ തത്തമംഗലം ചെമ്പകശേരി എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(25)യും ആണ്‍കുഞ്ഞുമാണ് മരിച്ചത്.ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി ആശുപത്രി ഉപരോധിച്ചു. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം.
ചികിത്സാ പിഴവില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ജൂണ്‍ 29ന് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ അഞ്ചോടെ പ്രസവം ഉണ്ടാകുമെന്നും ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് മുന്‍കരുതലായി നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുത്തിവെയ്പ്പും നല്‍കി.
ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയി. എന്നാല്‍ രണ്ടരയോടെ കുഞ്ഞ് മരിച്ചു എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്. ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിച്ചു.ഐശ്വര്യയുടെ മരണത്തോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി ബഹളം വെച്ചു.
ഐശ്വര്യയെ ആദ്യം മുതല്‍ ചികിത്സയിച്ച ഡോക്ടര്‍ അല്ല പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.സമ്മതമില്ലാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കിയാതായും ബന്ധുക്കള്‍ പറഞ്ഞു.
കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ.കൃഷ്ണകുട്ടിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു.സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ വി.ഹേമലത പറഞ്ഞു. കുഞ്ഞിന്റെ സംസ്‌ക്കാരം നടത്തിയെങ്കിലും പരാതി ഉണ്ടായതിനാല്‍ മൃതദേഹം ആര്‍ഡിഒ നിര്‍ദ്ദേശിച്ച തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തിയിരുന്നു.
അതേ സമയം ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴച്ചയുണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയര്‍ മനേജര്‍ പറഞ്ഞു.അമിത രക്തസ്രാവമാണ് അമ്മയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.