വിദേശ ഇന്ത്യക്കാരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുന്നതിനുള്ള നിയന്ത്രണം ഇളവുചെയ്യാനായി ഇടപെടും; എയർപ്പോർട്ടുകളിൽ പ്രത്യേക ഒ സി ഐ എമിഗ്രേഷൻ ബുത്തുകൾക്കായി ശ്രമിക്കും:ഡോ. ബാബു സ്റ്റീഫൻ

വിദേശ ഇന്ത്യക്കാരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുന്നതിനുള്ള  നിയന്ത്രണം ഇളവുചെയ്യാനായി ഇടപെടും; എയർപ്പോർട്ടുകളിൽ പ്രത്യേക ഒ സി ഐ എമിഗ്രേഷൻ ബുത്തുകൾക്കായി ശ്രമിക്കും:ഡോ. ബാബു സ്റ്റീഫൻ

40 വാർഷികത്തിൽ ന്യൂയോർക്കിൽ ഫൊക്കാനയ്ക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്ന് ഡോ ബാബു സ്റ്റീഫൻ

ന്യുജഴ്‌സി : താൻ ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫൊക്കാനയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഗുണകരമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌ക്കരിച്ചതായി ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ഡോ ബാബു സ്റ്റീഫൻ വ്യക്തമാക്കി.
ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒ സി ഐ )കാർഡുള്ളവർക്ക് എയർപ്പോർട്ടുകളിൽ എമിഗ്രേഷന് പ്രത്യേക ബുത്തുകൾ ഇല്ലാത്ത ഏകസ്ഥലം കേരളമാണെന്നും, തിരുവനന്തപുരം, കൊച്ചി എയർപോർട്ടുകളിൽ എത്രയും വേഗം അത് സ്ഥാപിക്കാനായി ആവശ്യമായ ഇടപെടൽ നടത്തുമെന്നും അത് നേടിയെടുക്കാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് നടപ്പാക്കുമെന്നും ഡോ ബാബു സ്റ്റീഫൻ പറഞ്ഞു. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ നേതൃത്വത്തിൽ ന്യൂജഴ്‌സിയിൽ സംഘടിപ്പിച്ച ഫൊക്കാന സ്ഥാനാർത്ഥികളുടെ മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കയായിരുന്നു ഡോ ബാബു സ്റ്റീഫൻ. വിദേശ പൗരത്വമുള്ള ഇന്ത്യക്കാരുടെ സ്വത്ത് വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൊണ്ടുവന്ന നിയന്ത്രണം ഇളവുചെയ്യാനായി ഇടപെടുമെന്നും ബാബു സ്റ്റീഫൻ പറഞ്ഞു.
1983 ൽ രൂപം കൊണ്ട ഫൊക്കാന അടുത്ത വർഷം നാൽപ്പത് വയസിലേക്ക് എത്തുകയാണ്. എന്നാൽ കാലമിത്രയും പിന്നിട്ടിട്ടും ഒരു ആസ്ഥാനമന്ദിരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഫൊക്കാന 2023 ൽ നാൽപ്പതാം വയസിൽ ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ ബാബു സ്റ്റീഫൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ഫൊക്കാനയിലൂടെ നമുക്ക് ഒട്ടേറെ ഇടപെടൽ നടത്താൻ കഴിയുമെന്നും താൻ വാഷിംഗ്ടൺ ഡി സി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ വിവിധ രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്, ഇത്തരം ബന്ധങ്ങളാണ് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നത്, ഫൊക്കാനയിലെ പുതുതലമുറയെ രണ്ടു വർഷത്തിനുള്ളിൽ പരിശീലനം നൽകി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
മഞ്ച് സംഘടിപ്പിച്ച ഫാദേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായാണ് മീറ്റ ദ കാന്റിഡേറ്റ് പ്രോഗ്രാം നടന്നത്. കേരളാ കൾച്ചറൽ ഫോറത്തിന്റെയും (കെ എസി എഫ് ) നാമം എന്നീ സംഘടനകളുടെ ഡെലിഗേറ്റുമാരും മുഖ്യരക്ഷാധികാരിയും ഫൊക്കാന മുൻ അധ്യക്ഷനുമായ പി മാധവൻ നായർ, ഫിലാഡൽഫിയയിൽ നിന്നുള്ള മാപ്പ് എന്ന സംഘടനയിൽ നി്ന്നുള്ള നാൽപതോളം പ്രതിനിധികളും മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമിൽ പങ്കെടുത്തു. മഞ്ച് പ്രസിഡന്റ് ഷൈനി വർഗീസ് ഡോ ബാബു സ്റ്റീഫനെ സ്വാഗതം ചെയ്തു.
എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. നിലവിൽ പ്രസിഡണ്ട്, എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി മത്സരിക്കുന്ന മഞ്ച് സ്ഥാപക പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഷാജി വർഗീസിന് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഷാജിയുടെയും തന്റെയും വിജയത്തിനായി മഞ്ച് പ്രതിനിധികൾ എല്ലാ ഡെലിഗേറ്റുമാരിലും സ്വാധീനം ചെലുത്തണമെന്ന് ഡോ. ബാബു സ്റ്റീഫൻ അഭ്യർത്ഥിച്ചു.
ഫൊക്കാന ജന. സെക്രട്ടറിയും ഡോ ബാബു സ്റ്റീഫനുമായി ഏറെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയുമായ സജിമോൻ ആന്റണിയായിരുന്നു പ്രോഗ്രാമിന്റെ മുഖ്യ അവതാരകൻ. ഡോ ബാബു സ്റ്റീഫനു പുറമെ അദ്ദേഹഹത്തിന്റെ ടീമിൽ മത്സരിക്കുന്നസ്ഥാനാർത്ഥികളായ ഡോ. കല ഷഹി ( സെക്രെട്ടറി), ഷാജി വർഗീസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ), ജോയി ചാക്കപ്പൻ ( അസോസിയേറ്റ് സെക്രെട്ടറി), ദേവസി പാലാട്ടി (ന്യൂജേഴ്‌സി ആർ. വി. പി), ടോണി കല്ലക്കാവുങ്കൽ (ട്രസ്റ്റി ബോർഡ് മെമ്പർ-യൂത്ത്), പെൻസിൽവാനിയ റീജിയനിൽ നിന്നുള്ള നേതാക്കൻമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.