ബാങ്ക് വായ്‌പയും ക്രെഡിറ്റ് സ്കോറും

ബാങ്ക് വായ്‌പയും ക്രെഡിറ്റ് സ്കോറും

എന്താണ് ക്രെഡിറ്റ് സ്കോർ

നമ്മൾ ഒരു ബാങ്കിൽ വായ്പയ്ക്ക് പോകുമ്പോൾ അവർ ആദ്യമായി പരിശോധിക്കുന്നത് നമ്മുടെ ക്രെഡിറ്റ് സ്കോർ ആയിരിക്കും. ബാങ്ക് വായ്പകൾക്ക് അത്യാവശ്യമായ കാര്യമാണ് ക്രെഡിറ്റ് സ്കോർ. മുൻകാല വായ്പ തിരിച്ചടവിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്നത്. ഇന്ത്യയിൽ മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് പലിശ നിരക്ക് കുറയും. 300 നും 900ത്തിനും ഇടയിലുള്ള സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളൊരാള്‍ എളുപ്പത്തില്‍ വായ്പകള്‍ അടച്ചു തീര്‍ക്കുമെന്നും വായ്പകളെ നന്നായി കൈകാര്യം ചെയ്യുന്നു എന്നുമാണ് കാണിക്കുന്നത്. ബാങ്കിനെ സംബന്ധിച്ച് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്ക് വായ്പ നല്‍കുന്നത് വഴി വായ്പ കിട്ടാകടമാകാനുള്ള സാധ്യത കുറയുകയാണ്.

വായ്പാ കാലാവധിയിൽ ഉടനീളം ക്രെഡിറ്റ്‌ സ്കോർ നിശ്ചിത പരിധിക്കുള്ളിൽ നില നിർത്തണം. അല്ലാത്തപക്ഷം ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തും. പലിശ നിരക്കില്‍ കുറവ് ലഭിക്കാന്‍ ഓരോ ബാങ്കിനും ഓരോ തരത്തിലുള്ള വിലയിരുത്തലുകളാണ്. ഉദാഹരണമായി 800ന് മുകളില്‍ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തി 30 ലക്ഷം ഭവന വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ 7 ശതമാനം പലിശ നിരക്കില്‍ ബാങ്ക് അനുവദിക്കും. വായ്പ 1 കോടിയിലേക്ക് കടന്നാല്‍ 7.50 ശതമാനമാകും. വായ്പ തുകയ്ക്ക് അനുസരിച്ച് പലിശയില്‍ വ്യത്യാസം വരും.

അടയ്ക്കാനുള്ള തുക കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താനുള്ള വഴി. വര്‍ഷത്തില്‍ ഒരു തവണ ബാങ്ക് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും. ഇതിന് അനുസരിച്ച് പലിശ നിരക്കും ക്രമീകരിക്കും. വായ്പ കാലയളവിൽ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ ഇതിലും കുറവ് പലിശ ലഭിക്കുന്ന ബാങ്കിലേക്ക് വായ്പ മാറ്റാന്‍ സാധിക്കും. ക്രെ‍ഡിറ്റ് സ്കോർ അടിസ്ഥാനമാക്കി 7 ശതമാനം നിരക്കിൽ വായ്പ ലഭിക്കുന്ന ബാങ്കുകൾ നോക്കാം. ക്രെഡിറ്റ് സ്കോർ 800ന് മുകളിൽ ക്രെഡിറ്റ് സ്‌കോര് 800ന് മുകളിലാണെങ്കില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.80 ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. ബാങ്ക് ഓഫ് ഇന്ത്യ- 6.90%, ഇന്ത്യന്‍ ബാങ്ക് 6.90%-7.20%, പഞ്ചാബ് നാഷണല്‍ ബാങ്ക് 6.90%-7.40, പഞ്ചാബ് സിന്ധ് ബാങ്ക്- 6.90%- 7.05%. യൂക്കോ ബാങ്ക്-6.90%-7.00%. യൂണിയന്‍ ബാങ്ക് 6.9%. എല്‍ഐസി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.90%-7.40%, പിഎന്‍ബി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.99%-8.00%.

ക്രെഡിറ്റ് സകോര്‍ 750നും 800 നും ഇടയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.80%- 6.90 % പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ബാങ്ക് ഓഫ് ഇന്ത്യ- 6.90%, ഇന്ത്യന്‍ ബാങ്ക് 6.90%-7.20%, പഞ്ചാബ് നാഷണല്‍ ബാങ്ക് 6.90%-7.40, പഞ്ചാബ് സിന്ധ് ബാങ്ക്- 6.90%- 7.35 %. യൂക്കോ ബാങ്ക്-6.90%-7.00%, യൂണിയന്‍ ബാങ്ക് 6.9%. എല്‍ഐസി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.90%-7.40%, പിഎന്‍ബി ഹൗസിംഗ്- 6.99%-8.25%. ക്രെഡിറ്റ് സ്‌കോര്‍ 700നും 750നും ഇടയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.90 % മുതല്‍ 7.20 ശതമാനം വരെ പലിശയ്ക്ക് ഭവന വായ്പ നല്‍കും. പഞ്ചാബ് നാഷണല്‍ ബാങ്ക് 6.90%-7.60%, യൂക്കോ ബാങ്ക്-6.90%-7.1 %. എല്‍ഐസി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.90%-7.40%.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.