നവീകരണം, അബുദബി അല്‍ ബത്തീന്‍ ബീച്ച് അടച്ചു

നവീകരണം, അബുദബി അല്‍ ബത്തീന്‍ ബീച്ച് അടച്ചു

അബുദബി: നവീകരണപ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍ ബത്തീന്‍ വനിതാ ബീച്ച് താല്‍ക്കാലികമായി അടച്ചു. സന്ദർശകർക്ക് കൂടുതല്‍ ഹൃദ്യമായ അനുഭവം നല്‍കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ ബീച്ച് സജ്ജീകരിക്കുമെന്ന് മുനിസിപ്പാലിറ്റി ആന്‍റ് ട്രാന്‍സ്പോർട്ട് വകുപ്പ് അറിയിച്ചു. ഇതിനായാണ് പുനർ വികസന പദ്ധതി പ്രഖ്യാപിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് മുതല്‍ 2023 രണ്ടാം പാദം വരെയാണ് ബീച്ച് അടച്ചിടുക.

സമൂഹമാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
500 മീറ്ററിലെ ജോഗിംഗ് ട്രാക്ക്- വ്യായാമ ലൂപ്പ്, ഔട്ട്‌ഡോർ/ഇൻഡോർ ജിം, പാഡിൽ കോർട്ട്, വോളിബോൾ കോർട്ട്, സ്വിമ്മിംഗ് പൂൾ, ഷവർ സൗകര്യങ്ങൾ, വസ്ത്രം മാറുന്ന മുറികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. താമസക്കാരായ സ്ത്രീകൾക്കും വിനോദസഞ്ചാരികൾക്കും സമാനതകളില്ലാത്ത ബീച്ച് അനുഭവങ്ങൾ നല‍്കുകയെന്നുളളതാണ് ലക്ഷ്യം.

സ്വകാര്യതയിലും സുരക്ഷയിലും ഗുണനിലവാരത്തിലും ഉയർന്ന നിലവാരം പുലർത്തുന്ന സ്ലൈഡുകൾ, ട്രാംപോളിൻ, സ്വിംഗ് റോപ്പുകൾ എന്നിവയുള്ള ശിശുസൗഹൃദ പാർക്ക് സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.