വീണ്ടും ഇരുട്ടടി, പാചക വാതക വില കുത്തനെ കൂട്ടി; രണ്ട് മാസത്തിനിടെ വര്‍ധിപ്പിച്ചത് 103 രൂപ

വീണ്ടും ഇരുട്ടടി, പാചക വാതക വില കുത്തനെ കൂട്ടി; രണ്ട് മാസത്തിനിടെ വര്‍ധിപ്പിച്ചത് 103 രൂപ

കൊച്ചി: സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വീണ്ടും പാചക വാതക വില വര്‍ധന. ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ 1060 രൂപയായി. 956.50 രൂപയായിരുന്ന വിലയാണ് കുത്തനെ ഉയര്‍ന്നത്.

രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. അറുപത് ദിവസത്തിനിടെ 103 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 102.50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വില വര്‍ധന. ഗാര്‍ഹിക പാചകവാതക വില അവസാനമായി വര്‍ധിപ്പിച്ചത് മാര്‍ച്ച് 22 നാണ്. അന്ന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ വര്‍ധനയുണ്ടായിരുന്നില്ല.

അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിട്ടുണ്ട്. എട്ട് രൂപ അന്‍പത് പൈസയാണ് കുറച്ചത്. 2027 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറുകള്‍ക്ക് അടിക്കടി വില വര്‍ധിപ്പിച്ചതിന് ശേഷമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില ഉയര്‍ത്തിയത്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചതാണ് പാചക വാതക വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും ഉയരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.