ദുബായ്: ഈദ് അവധി ആരംഭിക്കാനിരിക്കെ കോവിഡ് സാഹചര്യത്തില്‍ പാലിക്കേണ്ട സുരക്ഷാമുന്‍കരുതല്‍ മാർഗനിർദ്ദേശങ്ങള്‍ വ്യക്താക്കി ദുബായ് പോലീസ്. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.
വാഹനമോടിക്കുന്നവർ വേഗനിയന്ത്രണം പാലിക്കണം. ഗതാഗതനിയമങ്ങള്‍ പിന്തുടരണം. ഏതെങ്കിലും തരത്തിലുളള നിയമലംഘനങ്ങള്‍ കണ്ടാല്‍ 901 ലേക്ക് റിപ്പോർട്ട് ചെയ്യണമെന്നും താമസക്കാരോട് പോലീസ് നിർദ്ദേശിച്ചു.
പളളികളും തുറന്ന പ്രാർത്ഥനാ സ്ഥലങ്ങളും സംയോജിത സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുരക്ഷിതമാക്കുമെന്ന്
ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍റ് എമർജൻസി ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറും ഇവന്‍റ്സ് സെക്യൂരിറ്റി കമ്മിറ്റി (ഇഎസ്‌സി) ചെയർമാനുമായ മേജർ ജനറല്‍ അബ്ദുളള അലി അല്‍ ഗൈത്തി പറഞ്ഞു.
റോഡുകളിലും വിപണനകേന്ദ്രങ്ങളിലും വാണിജ്യമേഖലകളിലും അധിക പട്രോളിംഗ് ഏർപ്പെടുത്തും. 3200 പോലീസ് ഉദ്യോഗസ്ഥർ, 60 ട്രാഫിക് വാർഡന്‍മാർ, 650 സന്നദ്ധ പ്രവർത്തകർ, 165 ലൈഫ് ഗാർഡുകള്‍ ഉള്‍പ്പടെയെല്ലാം സജ്ജമാണെന്നും ദുബായ് പോലീസ് വ്യക്തമാക്കി. ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ 11 തിങ്കളാഴ്ച വരെയാണ് യുഎഇയില്‍ ഈദ് അല്‍ അദ അവധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.