മാനന്തവാടി : അഗതികൾക്കുള്ള പെൻഷനും റേഷനും നിർത്തലാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. കേന്ദ്രവിഹിതം ലഭിക്കില്ലെന്ന കാരണത്താൽ നിർത്തലാക്കുന്ന ഈ പദ്ധതിയുടെ പരിണിതഫലമായി ആരും തുണയില്ലാത്ത ഒരു വിഭാഗം ജനങ്ങളാണ് ദുരിതത്തിലാകുന്നത്. അഗതികൾക്കുള്ള റേഷനും ക്ഷേമപെൻഷനും ഉടൻ തന്നെ പുനരാരംഭിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകുമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ടിബിൻ പാറക്കൽ പറഞ്ഞു. അനാഥമന്ദിരങ്ങളിലും, അഭയഭവനുകളിലും വസിക്കുന്നവർക്ക് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് രൂപത സമിതി സൂചിപ്പിച്ചു.
കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് നയന മുണ്ടയ്ക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുങ്കര, ലിബിൻ മേപ്പുറത്ത്,അനിൽ അമ്പലത്തിക്കൽ, ബ്രാവോ പുത്തൻപറമ്പിൽ, ഫാ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, സി സാലി ആൻസ് സിഎംസി എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.