ദുബായ്: യുഎഇയില്‍ സ്വർണവില കുറഞ്ഞു. ബുധനാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 22 കാരറ്റ് ഗ്രാമിന് 197 ദിർഹം 25 ഫില്‍സായിരുന്നു വില. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും 201 ദിർഹത്തിലേക്ക് എത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 20 ഡോളര്‍ കൂടി കുറഞ്ഞ് 1740 ഡോളിറാണ് സ്വർണ വില.
ഔണ്‍സിന് 1810 ഡോളറുണ്ടായിരുന്ന സ്ഥാനത്താണ് 1740 ലേക്ക് എത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണ വില കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡോളർ ശക്തമായതിനെ തുടർന്നാണ് സ്വർണവില 2 ശതമാനത്തിലധികം ഇടിഞ്ഞ് ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്.
ഫെഡറൽ പലിശനിരക്കുകൾ വർദ്ധിപ്പിച്ചതോടെ മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും ഇടിവിന് ആക്കം കൂട്ടി.
ഈ വർഷം തുടക്കത്തില്‍ ദുബായില്‍ സ്വർണ വില 22 കാരറ്റ് ഗ്രാമിന് 201 ദിർഹമായിരുന്നു. എന്നാല്‍ അതും ഭേദിച്ച് വില താഴേക്ക് പോയതോടെ സ്വർണക്കടകളില്‍ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ഉടനെ വാങ്ങാന്‍ സാധിക്കാത്തവർക്കായി ബുക്കിംഗ് സൗകര്യവും പല ജ്വല്ലറികളും ഏർപ്പെടുത്തിയിരുന്നു.
അവധിക്കാലവും പെരുന്നാളും ആയതോടെ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികളുടെ അനുഭവസാക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.