കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായി കുറച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകള്‍ മുന്‍നിര്‍ത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നുമാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

ഇക്കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കോവിന്‍ വെബ്‌സൈറ്റിലും മാറ്റം വരുത്തും. 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ-മുന്‍നിര പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.