കൊച്ചി: മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചതായും മുഖ്യമന്ത്രി അന്നം മുട്ടിച്ചതായും സ്വപ്‌ന പറഞ്ഞു.
എച്ച്ആര്‍ഡിഎസ് പരമാവധി പിന്തുണ നല്‍കിയിരുന്നു. എച്ച്ആര്‍ഡിഎസിലെ ജോലി നഷ്ടപ്പെടാനുള്ള കാരണം പിണറായി വിജയനാണ്. സര്‍ക്കാരിന്റെ പല വകുപ്പുകളും തനിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തിയതു കൊണ്ടാണ് ജോലി നഷ്ടമായത്. ഓഫീസിലെ പെണ്‍കുട്ടികളടക്കമുള്ള ജീവനക്കാരെ പൊലീസ് നിരന്തരം ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചു.
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തിയത് ഞെട്ടലുണ്ടാക്കി. ഒരു സ്ഥാപനവും എന്നെ ഇതുവരെ പുറത്താക്കിയിട്ടില്ല. അഡ്വ.കൃഷ്ണ രാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെന്നും അവര്‍ വിശദീകരിച്ചു.
ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് അപമാനിക്കുകയായിരുന്നു. ഒരു സ്ത്രീയെ ജീവിക്കാന്‍ അനുവദിക്കാതെ നടുറോഡില്‍ ഇറക്കി വിട്ട രീതിയാണിത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇപ്പോഴും തന്റെ കൈവശമുണ്ട്. ആ രേഖകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിവരങ്ങളും ചോദിച്ചു.
മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും കേസുമായി മുന്നോട്ടു പോകും. എഴുന്നൂറിലേറെ കലാപക്കേസുകളുണ്ട്. അതില്‍ പ്രതിയാക്കുമെന്ന് വരെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തി. അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും സ്വപ്ന സുരേഷ് ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.