ഈദ് അല്‍ അദ, വിവിധ എമിറേറ്റുകളിലെ പാർക്കിംഗ് സൗജന്യങ്ങള്‍ അറിയാം

ഈദ് അല്‍ അദ, വിവിധ എമിറേറ്റുകളിലെ പാർക്കിംഗ് സൗജന്യങ്ങള്‍ അറിയാം

അബുദബി: ഈദ് അല്‍ അദയോട് അനുബന്ധിച്ച് അബുദബിയിലും പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു. ജൂലൈ 8 മുതല്‍ ജൂലൈ 12 വരെയാണ് പാർക്കിംഗ്  സൗജന്യമാക്കിയിരിക്കുന്നത്, ടോളും ഈടാക്കില്ല. പൊതുഗതാഗതസംവിധാനമായ ബസുകള്‍ സാധാരണ പോലെ പ്രവർത്തിക്കും. ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ പ്രവർത്തിക്കില്ല.

ഷാ‍ർജയിലും അജ്മാനിലും പാർക്കിംഗ് സൗജന്യമായിരിക്കും. ഷാർജയില്‍ ജൂലൈ 9 മുതല്‍ 11 വരെയാണ് സൗജന്യ പാർക്കിംഗ്. വെള്ളിയാഴ്ച ഷാർജയില്‍ പാർക്കിംഗ് സൗജന്യമാണ്. അതേസമയം ഏഴ് ദിവസവും പാർക്കിംഗിന് ഫീസ് ഈടാക്കുന്ന സോണുകളില്‍ ആനുകൂല്യം ലഭ്യമാവില്ല. നീല കളറിലുളള അടയാള ബോർഡുകളാണ് ഇതിന് ഉണ്ടാവുക.


അജ്മാനിലും ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 വരെ പാർക്കിംഗിന് ഫീസ് ഈടാക്കില്ല.


ഈദ് അല്‍ അദ അവധിയോട് അനുബന്ധിച്ച് ദുബായില്‍ നാല് ദിവസം സൗജന്യ പാർക്കിംഗായിരിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് പാർക്കിംഗ് സൗജന്യമാക്കിയത്. മള്‍ട്ടി ലെവല്‍ പാർക്കിംഗിന് ഇത് ബാധകമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.