തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കുന്നത് കേരളത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷം കൂടി തുടരണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂണ്‍ അവസാനവാരം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങളുടെ ഈ ആവശ്യം തികച്ചും ന്യായമാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അനുഭാവപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലായപ്പോള്‍ മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട വരുമാന നഷ്ടം പരിഹരിക്കാനാണ് കേന്ദ്രം അഞ്ചുവര്‍ഷ കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയത്. ഈ ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ജൂണ്‍ മാസത്തോടെ അവസാനിച്ചിരിക്കുകയാണ്.
കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. മഹാമാരിക്ക് മുന്‍പുള്ള രണ്ടു വര്‍ഷവും കേരളം പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചിരുന്നു. ഈ അവസ്ഥയിലും കടമെടുപ്പു പരിധിയില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. പൊതു വിപണിയില്‍ നിന്നും വായ്പയെടുക്കുന്നതിലെ ചരട് വ്യവസ്ഥകള്‍ കാരണം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.