കവന്‍ട്രി : ലണ്ടനിലെ സെന്റ് ആല്‍ബന്‍സില്‍ മാസങ്ങള്‍ മുന്‍പ് എത്തിയ കല്ലറ പുതുപ്പറമ്പില്‍ കുടുംബാംഗം ശ്രീ ജോയിയുടെയും കല്ലറ ചൂരുവേലിന്റെയും, കുടിലില്‍ കുടുംബാംഗമായ ശ്രീമതി മോളി ജോയിയുടെയും മകന്‍ ശ്രീ ജസ്റ്റിന്‍ ജോയി (35 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. യു കെ കെ സി എ സ്റ്റീവനേജ് യുണിറ്റ്, ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷന്‍ അംഗവുമായിരുന്നു ശ്രീ ജസ്റ്റിന്‍ ജോയ്.
ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്ന ജസ്റ്റിന്‍ യു കെ കുടിയേറ്റത്തിന്റെ ഭാഗമായി നിരവധി സുഹൃത്തുക്കള്‍ എത്തിയതറിഞ്ഞാണ് കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ എത്തുന്നത്. പൂളിലെ ഡോക്കില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു ശ്രീ ജസ്റ്റിന്‍ ജോയ്.
ഭാര്യ : ശ്രീമതി അനു ജസ്റ്റിന്‍ കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. മകൻ : അഡ്വിക്. സഹോദരങ്ങൾ : ജയിസ് ജോയി , ജിമ്മി ജോയി.
ശ്രീ ജസ്റ്റിന്‍ മരിച്ചതറിഞ്ഞ് ലണ്ടന്‍ സെന്റ് ആല്‍ബന്‍സിനും പരിസരത്തുമുള്ള മലയാളി കുടുംബങ്ങള്‍ സമാശ്വാസവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള്‍ ജസ്റ്റിന്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം പ്രതീക്ഷിക്കുകയാണ്.
സംസ്‌ക്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.