മുപ്പത് കഴിഞ്ഞവര്‍ക്ക് എല്ലാ വര്‍ഷവും സൗജന്യ ആരോഗ്യ പരിശോധനയെന്ന് ആരോഗ്യ മന്ത്രി

മുപ്പത് കഴിഞ്ഞവര്‍ക്ക് എല്ലാ വര്‍ഷവും സൗജന്യ ആരോഗ്യ പരിശോധനയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജീവിതശൈലി രോഗങ്ങളും വ്യക്തികളില്‍ അതു വരാനുള്ള സാധ്യതയും കണ്ടെത്താനാണ് പരിശോധന.

ഇതിനായി ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രസ്തുത പരിശോധന 140 പഞ്ചായത്തുകളില്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു.

കൂടാതെ വൃക്ക രോഗം തടയാന്‍ കാമ്പയിന്‍ നടത്തുമെന്നുള്ള കാര്യവും മന്ത്രി പറഞ്ഞു. വൃക്ക രോഗികളില്‍ നടത്തുന്ന ചെലവേറിയ ഹീമോ ഡയാലിസിസിനു പകരം വീട്ടില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാലിസിസിനു പ്രചാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പെരിറ്റോണിയല്‍ ഡയാലിസിസ് ഇതുവരെ 11 ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നിടത്ത് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെ 97 ആരോഗ്യ സ്ഥാപനങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യങ്ങള്‍ സഭയില്‍ വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.