വിംബിള്‍ഡണില്‍ റെക്കോഡിട്ട് നൊവാക് ജോക്കോവിച്ച് ഫൈനലില്‍

വിംബിള്‍ഡണില്‍ റെക്കോഡിട്ട് നൊവാക് ജോക്കോവിച്ച് ഫൈനലില്‍

ലണ്ടന്‍: നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന സെമിയില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ 2-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ഫൈനലില്‍ ജോക്കോവിച്ച് ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ നേരിടും.

ഒമ്പതാം സീഡ് കാമറൂണ്‍ നോറി 6-2ന് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. പിന്നീടുള്ള തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ നേടി ജോക്കോ ഫൈനലില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്നു. നദാലിന്റെ സെമി ഫൈനല്‍ പിന്മാറ്റത്തെത്തുടര്‍ന്ന് ഫൈനലില്‍ പ്രവേശിച്ച നിക്ക് കിര്‍ഗിയോസിനെയാണ് ജോക്കോവിച്ച് ഫൈനലില്‍ നേരിടുക.

35 വയസോ അതില്‍ കൂടുതലോ പ്രായമുള്ളപ്പോള്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന മൂന്നാമത്തെ താരമായി ജോക്കോവിച്ച്. നേരത്തെ റോജര്‍ ഫെഡററും കെന്‍ റോസ്വാളും ഈ നേട്ടം കൈവരിച്ചിരുന്നു. ജോക്കോവിച്ചിന്റെ എട്ടാം വിംബിള്‍ഡണ്‍ ഫൈനലാണിത്. പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കളിക്കുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.