മീററ്റ്: ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് സമൂസ. എന്നാല്‍ എത്ര സമൂസ കഴിക്കാന്‍ പറ്റും? എട്ട് കിലോ സമൂസ ഒറ്റയിരിപ്പിന് കഴിച്ച് തീര്‍ക്കാന്‍ സാധിക്കുമോ ? അങ്ങനെയെങ്കില്‍ നിങ്ങളെ കാത്ത് ഒരു സമ്മാനമുണ്ട്... 51,000 രൂപ.
പല സമൂസകള്‍ ചേര്‍ന്നല്ല, മറിച്ച് ഒരു സമൂസയ്ക്കാണ് എട്ട് കിലോ ഭാരം. ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ് ഈ 'ബാഹുബലി സമൂസ'
ഉത്തര്‍പ്രദേശിലെ മീററ്റിലെ കൗശല്‍ സ്വീറ്റ്സിലാണ് ഈ ഭീമന്‍ സമൂസയുള്ളത്. ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, ഡ്രൈ ഫ്രൂട്ട്സ്, പനീര്‍ എന്നിവ ചേര്‍ത്തുള്ള സമൂസ അത്യന്തം രുചികരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ സമൂസ ചലഞ്ചില്‍ പങ്കെടുത്ത് ഇതുവരെ ആരും വിജയിച്ചിട്ടില്ലെന്ന് കടയുടമ ശുഭം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.