മുംബൈ: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന് ഇനി തിരക്കുപിടിച്ച നാളുകള്‍. ഇംഗ്ലണ്ടിനെതിരായി നടക്കുന്ന ടി20 ഏകദിന പരമ്പരയുക്കും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയ്ക്കും ശേഷം ഇന്ത്യ സിംബാവെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തമാസം ഇന്ത്യ ഏകദിന പരമ്പര കളിക്കാന്‍ സിംബാവെയിലേക്ക് പറക്കും. മത്സര തിയതികളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഓഗസ്റ്റ് 18,20,22 എന്നീ തീയതികളിലാകും മത്സരങ്ങളെന്നാണ് സൂചനകള്‍. അതേസമയം ഇന്ത്യ ഈ പരമ്പരയ്ക്ക് രണ്ടാം നിര ടീമിനെ അയയ്ക്കാനുള്ള സാധ്യതയേറെയാണ്.
മൂന്ന് മത്സരങ്ങളും ഹാരരെയിലാകും നടക്കുകയെന്നും ഇന്ത്യന്‍ ടീം ഓഗസ്റ്റ് 15-ന് എത്തുമെന്നും സിംബാവെ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചെന്നും ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സിംബാവെയില്‍ പരമ്പരയക്ക് പോകുന്നത്. 2016-ലാണ് ഇന്ത്യ ഒടുവില്‍ സിംബാവെയില്‍ കളിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.