രാജ്യത്ത് കോവിഡ് വീണ്ടും വര്‍ധിക്കുന്നു: 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18,840 പുതിയ കേസുകള്‍; 43 മരണം

രാജ്യത്ത് കോവിഡ്  വീണ്ടും വര്‍ധിക്കുന്നു: 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18,840 പുതിയ കേസുകള്‍; 43 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപന സൂചന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,840 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 48 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,25,386 ആയി.

നിലവില്‍, രാജ്യത്ത് 1,25,028 സജീവ കോവിഡ് കേസുകളാണുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമാണ്. വീണ്ടെടുക്കല്‍ നിരക്ക് 98.51 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 198.65 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് കണ്ടെത്തിയത് ലോക രാജ്യങ്ങളില്‍ ആശങ്ക പരത്തി. എബോള വൈറസിനോട് സാമ്യമുള്ളതാണ് മാര്‍ബര്‍ഗ് വൈറസ്. ഘാനയുടെ തെക്കന്‍ പ്രദേശമായ അശാന്റിയില്‍ രണ്ട് പേര്‍ക്കാണ് മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് രോഗബാധിതരും മരിച്ചതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.