ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മധ്യവയസിലും യുവത്വം നിലനിര്‍ത്താം

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മധ്യവയസിലും യുവത്വം നിലനിര്‍ത്താം

ചെറുപ്പം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി പല വഴികളും ശ്രമിച്ചു നോക്കാറുമുണ്ട്. ഇതാ ചെറുപ്പവും ആരോഗ്യവും നിലനിര്‍ത്താന്‍ ചില വഴികള്‍.

1. വ്യായാമം

ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമ മുറകള്‍ സ്വീകരിക്കേണ്ടത്. സ്‌ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്‌ട്രെച്ചിങ് വ്യായാമമാണ്. അതോടൊപ്പം നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്.

2. ഉറക്കം

ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതില്‍ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയണം. ഉറക്കക്കുറവ് പല സമ്മര്‍ദങ്ങള്‍ക്കും ഇടയാക്കും.

3. ആഹാരം

ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഹോള്‍ വീറ്റ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം.

4. ഡയറ്റ്

ശരീരം അധികം വണ്ണിക്കാതിരിക്കാന്‍ ആഹാരത്തില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തണം. മധ്യ വയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നു കരുതി അധികമായി മെലിയരുത്. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളേ പെട്ടെന്ന് വരുത്താവൂ.

5. വെള്ളം

ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 35 കഴിഞ്ഞ സ്ത്രീകളില്‍ കൂടുതലായും കണ്ടു വരുന്ന പ്രശ്നമാണ് യൂറിനറി ഇന്‍ഫെക്ഷന്‍. ഇതൊഴിവാക്കാനും ചര്‍മ്മം മൃദുവാക്കാനും ധാരാളമായി വെള്ളം കുടിക്കുക.

6. ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കുക. യൗവ്വനം നിലനിര്‍ത്തുന്നതോടൊപ്പെം തന്നെ ആരോഗ്യവും പ്രദാനം ചെയ്യാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിയും.

7. പ്രഭാത ഭക്ഷണം

ദിവസവും കൃത്യ സമയത്ത് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. മാനസികാരോഗ്യം പ്രദാനം ചെയ്യാനും പ്രാതലിന് കഴിയും.

8. അനീമിയ

അനീമിയയാണ് മറ്റൊരു ആരോഗ്യ പ്രശ്നം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇതെല്ലാം അനീമിയ മൂലം ഉണ്ടാകാം. രക്തയോട്ടം വര്‍ധിപ്പിക്കുന്ന ഈത്തപ്പഴം പോലുള്ള ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായം കൂടുന്തോറും സ്ത്രീകളില്‍ പൊതുവേ അയണിന്റെ അളവ് കുറഞ്ഞു വരാറുണ്ട്. കരള്‍, പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം. ഇരുമ്പു പാത്രങ്ങളില്‍ ആഹാരം പാകം ചെയ്ത് കഴിക്കുന്നതു നല്ലതാണ്.

9.പഴവര്‍ഗങ്ങള്‍

ആഹാരത്തില്‍ എപ്പോഴും ഫൈബറിന്റെ സാന്നിധ്യവും വേണം. നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.