ലോകത്തെ നയിക്കുന്നത് ഇന്ത്യയല്ലാതെ മറ്റാരുമല്ലെന്ന് ജോസ് കെ. മാണി എം.പി

ലോകത്തെ നയിക്കുന്നത് ഇന്ത്യയല്ലാതെ മറ്റാരുമല്ലെന്ന് ജോസ് കെ. മാണി എം.പി

ഭൂമി വിൽപ്പനക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണമെന്ന ചട്ടങ്ങളും ആശങ്കയുളവാക്കുന്നു: ജോസ് കെ. മാണി

കാൽ നൂറ്റാണ്ട് മുൻപുള്ള ഇന്ത്യയല്ല ഇപ്പോൾ. ആരാണ് ലോകത്തെ ഭരിക്കുന്നത്? അമേരിക്കയാണോ? ചൈനയാണോ? ജപ്പാനാണോ? അതോ റഷ്യയോ? അതെ സമയം ആരാണ് ലോകത്തെ നയിക്കുന്നതെന്ന ചോദ്യവും വരുന്നു.
ലോകത്തെ നയിക്കുന്നത് ആരെന്ന് ചോദിച്ചാൽ അത് ഇന്ത്യ എന്ന് സധൈര്യം പറയാം. ലോകത്തെ നയിക്കുന്ന ഗൂഗിളും മൈക്രോസോഫ്റ്റും ഐ.ബി.എമ്മും ഒക്കെ നയിക്കുന്നത് ഇന്ത്യാക്കാരാണ്. ബ്രിട്ടനിൽ പ്രമുഖ മന്ത്രിമാർ ഇന്ത്യാക്കാരാണ്. അടുത്ത പ്രധാനമന്ത്രി ചിലപ്പോൾ ഇന്ത്യൻ വംശജനായിരിക്കും. എന്തിന് ഇവിടെയും വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജ.
ഇന്ത്യക്കാരായ പ്രവാസികൾ ഏറെ ശക്തരാണ് എന്നും നമുക്ക് വ്യക്തമാവും. രാജ്യത്ത് 2018 ൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് വിദേശ ഇന്ത്യക്കാരാണ്. 87 ബില്യൻ ഡോളർ ആയിരുന്നു വിദേശത്തുനിന്നും ഇന്ത്യയിലേക്ക് എത്തിയത്. ഇതിൽ 19 ശതമാനവും കേരളത്തിലേക്കാണ് വന്നത് എന്നതും നാം ഓർക്കണം. യു എസ് എ യിലെ ഒൻപത് ശതമാനം ഡോക്ടർമാർ കേരളത്തിൽ നിന്നുള്ളവരാണ്. 34 ശതമാനം വിദ്യാർത്ഥികൾ ഇന്ത്യക്കാരാണ്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കണ്ടുപിടുത്തങ്ങളും പുതിയ പുതിയ ആശയങ്ങളും മറ്റും ഉണ്ടാവുന്നത്. മലയാളികളുടെ സ്റ്റാർട്ടപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ വൻകിട കമ്പനികൾ കേരളത്തിലേക്ക് വരുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കയാണ്. 60 ശതമാനം യുവാക്കളുള്ള ഒരു രാജ്യമാണ് ഇന്ത്യ.
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് യുവാക്കളാണ്. ഈ യുവാക്കൾക്ക് സ്വന്തം രാജ്യത്ത് തന്നെ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം. സോഷ്യൽ ഇoബാലൻസിലേക്ക് രാജ്യം പോവുന്ന അവസ്ഥയുണ്ടാവാതെ നോക്കേണ്ടത് ഒരു കടമയായി ഞാൻ കാണുന്നു. പ്രവാസികൾ അവരുടെ വരുമാനത്തിന്റെ പകുതിയിലേറെ വരുമാനവും ഫാമിലി ഡവലപ് മെന്റിനായാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പത്തു ശതമാനം മറ്റു വികസനങ്ങൾക്കായും വിനിയോഗിക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളും ഫൊക്കാന ഒർലാൻഡോ കൺവെൻഷൻ വരും ദിവസങ്ങളിൽ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും ജോസ് കെ മാണി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. അത്യന്തം പ്രൗഢഗംഭീരമായ കൺവെൻഷനിലേക്ക് എത്തിച്ചേരാനും കൺവെൻഷന്റെ ഉദ്ഘാടകനായി മാറാനും കഴിഞ്ഞത് കൊവിഡിന് ശേഷം ലഭിച്ച വലിയൊരു അവസരമായി കാണുന്നുവെന്ന വാക്കുകളോടെയാണ് ജോസ് കെ മാണി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
കേരളത്തിൽ നി്ന്നും ഉപജീവനമാർഗം തേടിയാണ് പലരും അമേരിക്കയിലേക്ക് വന്നിട്ടുള്ളത്. തങ്ങൾക്ക് അറിയാത്ത ഭാഷയും സംസ്‌കാരവും ജീവിതവുമൊക്കെയായിരുന്നിട്ടും ഇവിടെ വരികയും മാന്യമായ തൊഴിൽ കണ്ടെത്തുകയും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനും അതിലൂടെ സാധിച്ചു.
ഞാൻ ആറ് വർഷക്കാലം എം. പിയെന്ന നിലയിൽ പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയിൽ അംഗമായിരുന്നു.
നാനാരാജ്യങ്ങളിൽ നിന്നുള്ള പ്രശ്നങ്ങളാണ് അവിടെ വരുന്നത്. ഏറ്റവും കുറവ് പരാതികൾ വന്നിരുന്നത് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഇടയിൽ നിന്നായിരുന്നു.
എങ്കിലും നിങ്ങൾ നാട്ടിലെ സ്വത്തുക്കൾ സംബന്ധിച്ച് ആശങ്കപ്പെടുന്നുണ്ടെന്നറിയാം. നാട്ടിൽ ഭൂമി വിൽപ്പനക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണമെന്ന ചട്ടങ്ങളും ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതിലുപരി പ്രവാസികളുടെ വോട്ടിംഗ് അവകാശം നിഷേധിക്കപ്പെടുന്നു എന്ന വലിയ പ്രശ്നമുണ്ട്. ഇക്കാര്യങ്ങളൊക്കെ പരിഹരിക്കാൻ താനും വേദിയിലുള്ള ജോൺ ബ്രിട്ടാസ് എം.പി യുമൊക്കെ മുന്നിൽ തന്നെയുണ്ടാകുമെന്ന് കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം പ്രവാസികളുടെ പണം വരുന്നത് ഇന്ത്യയിലാണ്. 87 ബില്യൺ ഡോളർ. അതിൽ 19 ശതമാനം വരുന്നത് കൊച്ചു കേരളത്തിലാണെന്നത് നിസാരമല്ല.
ഇന്ത്യയിൽ തുടർന്നാൽ നമുക്ക് ഇതുപോലുള്ള നേട്ടങ്ങൾ കൈവരിക്കാനാവുമായിരുന്നില്ല. അമേരിക്കയിലെ ഇന്ത്യാക്കാരുടെ വരുമാനം അമേരിക്കക്കാരുടെ ഇരട്ടിയാണ്. ഒൻപതു ശതമാനം ഡോക്ടർമാർ ഇന്ത്യാക്കാരാണ്. നിരവധി മില്യനയർമാർ ഇന്ത്യൻ വംശജരുണ്ട്.
പണ്ടൊക്കെ ജനസംഖ്യ ഒരു ശാപമായി കരുതിയിരുന്നു. ഇന്ന് അവരാണ് നമ്മുടെ ഐശ്വര്യം. 60 ശതമാനത്തിലേറെ യുവജനതയാണ്.
ഇന്ന് ഇന്ത്യയിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ കൂടുതൽ വരുന്നത് കേരളീയരിൽ നിന്നാണെന്ന് കേന്ദ്ര സർക്കാർ തന്നെ പറയുന്നു. ഇന്ത്യയിലെ മിക്ക വലിയ കമ്പനികളിലും ഉന്നത സ്ഥാനങ്ങളിൽ കേരളീയരുണ്ട്.
അമേരിക്കയിലെ നമ്മുടെ പുതിയ തലമുറ കേരളവുമായുള്ള ബന്ധം നിലനിർത്തണം. അത് പോലെ കേരളത്തിലേക്ക് വരുന്ന പണത്തിൽ ഭൂരിഭാഗവും നിത്യച്ചെലവുകൾക്ക് ഉപയോഗിക്കുകയാണ്. അതിനു പുറമെ ഒരു ഭാഗം പുതിയ സ്ഥാപനങ്ങൾക്കായി ഉപയോഗിയ്ക്കപ്പെടണം.
പ്രവാസികൾക്ക് പല പല പരാതികളുണ്ട്. റോഡുകളെപ്പറ്റിയും മറ്റും. അവ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നോർത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ അസോസിയേഷനായ ഫോക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയിൽ ലോകം ആകെ ഭയന്ന് വീടുകളിലേക്ക് ഒതുങ്ങിയ കാലത്ത് കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികൾക്കിടയിൽ സഹായങ്ങൾ എത്തിക്കാനായി കാണിച്ച ആ ധീരതയെ എത്രകണ്ട് അഭിനന്ദിച്ചാലും മതിവരില്ല. കേരളത്തിന് കൊവിഡ് ചികിൽസാ യന്ത്രങ്ങളും വെന്റിലേറ്ററുകളും നൽകിയാണ് അമേരിക്കൻ മലയാളികൾ സ്വന്തം രാജ്യത്തോട് സ്‌നേഹം പ്രകടിപ്പിച്ചത് ഇത് ഒരു മലയാളിക്കും ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല. അതുകൊണ്ടാണ് ഫൊക്കാനയെന്ന മലയാളി കൂട്ടായ്മ ലോകത്തിന് മാതൃകയാവുന്നത്. അമേരിക്കയിലും കാനഡയിലുമായി നിരവധി മലയാളി സംഘടനകളാണുള്ളത്. ഇതെല്ലാം ഒരുമിച്ചു നിൽക്കാൻ തയ്യാറായി. ഇത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയ്ക്ക് കൂടുതൽ കരുത്തു പകരുന്നു.
ഒർലാൻഡോയിൽ നടക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കാനായി എത്തിയപ്പോൾ ലിഫ്റ്റിൽ ഒരാ നിലയിലേക്കും ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കാനായി എത്തിവർ കയറുകയുണ്ടായി. അവരെല്ലാം പരസ്പരം അറിയാവുന്നവരായിരുന്നു. ആ ലിഫ്റ്റിന്റെ ഓപ്പറേറ്റർ ഒരു അമേരിക്കനാണ്. അദ്ദേഹം പറയുകയുണ്ടായി, ഇവിടെയും വിവിധ കൂട്ടായ്മകളുടെ കൺവെൻഷനുകൾ നടക്കാറുണ്ട്. എന്നാൽ പലപ്പോഴും അവരിൽ പലർക്കും പരസ്പരം അറിയുക പോലുമുണ്ടാവാറില്ല. ഫൊക്കാനയുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ അംഗങ്ങളും പരസ്പരം അറിയുന്നവരാണ് എന്നതാണ്. അതാണ് ആ സംഘടനയുടെ ശക്തിയും.
ഏറ്റവും ദുർഘടം പിടിച്ച ഒരു കാലത്തായിരുന്നു തങ്ങൾക്ക് ഫൊക്കാനയെ നയിക്കേണ്ടിയിരുന്നതെന്നും, ആ കാലത്തെ അതിജീവിക്കാനും ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചതിലുള്ള നന്ദി എല്ലാ ഫൊക്കാന അംഗങ്ങളെയും റിയിക്കുന്നതായും അധ്യക്ഷ പ്രസംഗത്തിൽ ജോർജി വർഗീസ് പറഞ്ഞു.
ഫൊക്കാന നിരവധി പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ കാഴ്ചവച്ചത്. ഒട്ടേറെ ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിലുള്ള സന്തോഷത്തോടെയാണ് ഈ അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്. ഫൊക്കാനയുടെ കേരളാ കൺവെൻഷനും മജീഷ്യൻ മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കു സമർപ്പിച്ച ആ കൺവെൻഷൻ തന്ന ഊർജ്ജവും ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും ജോർജി വർഗീസ് സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.