ഡോ: ബാബു സ്റ്റീഫന് ഫൊക്കാന പ്രസിഡന്റായി തിളക്കമാർന്ന വിജയം

ഡോ: ബാബു സ്റ്റീഫന് ഫൊക്കാന  പ്രസിഡന്റായി  തിളക്കമാർന്ന വിജയം

ഓർലാന്റോ: - ജൂലൈ 8ന് നടന്ന ജനറൽബോഡി യോഗത്തിനു ശേഷം നടന്ന വാശിയേറിയ മത്സരത്തിൽ ഡോ. ബാബു സ്റ്റീഫൻ തന്റെ ഏക എതിരാളിയായ ലീല മരേട്ടിനെ പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്. ആകെ പോൾ ചെയ്ത 284 വോട്ടിൽ 202 വോട്ടുകൾ ഡോ. ബാബു സ്റ്റീഫൻ നേടിയപ്പോൾ, ലീല മരേട്ടിന് കിട്ടിയത് കേവലം 82വോട്ടുകൾ മാത്രമാണ്.


എക്സിക്യുട്ടിവ്  വൈസ് പ്രസിഡന്റായി  ഷാജി വർഗീസ് വിജയിച്ചു. ട്രസ്റ്റി ബോർഢിലെ  രണ്ട് സ്ഥാനങ്ങളിലേയ്ക് നടന്ന വാശിയേറിയ മത്സരത്തിൽ കാനഡയിൽ നിന്നുള്ള ജോജി തോമസ്,  ഫ്‌ളോറിഡയിൽ  നിന്നുള്ള സണ്ണി മറ്റമനയും തിരഞ്ഞെടുക്കപ്പെട്ടു.

ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ എല്ലാവരും വളരെ ആവേശത്തോടെയാണ് ഡോ.ബാബുവിന്റ വിജയത്തെ നോക്കികാണുന്നത്. പ്രാവാസികൾക്കായി വളരെയേറെ നല്ല കാര്യങ്ങൾ ഡോ.ബാബു തന്റെ ഭരണ കാലയളവിൽ ചെയ്യുമെന്ന് മലയാളി സമൂഹം ആകാംക്ഷയോടെ പ്രതിക്ഷിക്കുന്നു.
വാഷിംഗ്ടണിൽ സ്ഥിരതാമസമാക്കിയ ഡോ.ബാബു സ്റ്റീഫൻ ഒരു വൻകിട ബിസിനസ്കാരൻ കൂടിയാണ്. പക്ഷെ സമൂഹത്തിൽ അദ്ദേഹം ആദരിക്കപ്പെടുന്നത് തന്റെ ജീവകാരുണ്യ പ്രവർത്തങ്ങൾ വഴിയാണ്. 

2024ലെ ഫൊക്കാനാ കൺവെൻഷൻ വാഷിംഗ്‌ടൺ  ഡി സിയിൽ വെച്ചായിരിക്കും.


മറ്റുസ്ഥാനങ്ങളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്. സെക്രട്ടറി ഡോ: കല ഷാഹി, ട്രഷറർ ബിജൂ കെട്ടാരക്കര, വൈസ് പ്രസിഢന്റ് ചാക്കോ കുര്യൻ, അസോസിയറ്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, അസോസിയറ്റ് ട്രഷറർ ഡോ. മാത്യൂ വർഗീസ്, അഡിഷണൽ അസോസിയറ്റ് സെക്രട്ടറി ജോർജ് പണിക്കർ, അഡിഷണൽ അസോസിയേറ്റ് ട്രഷററർ സോണി അമ്പൂക്കൻ, വിമൻസ്‌ഫോറം ചെയർ പേഴ്സൺ ഡോ. ബ്രിജിത്ത് ജോർജ് എന്നിവരാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.