ആനന്ദ് ശര്‍മയും ബിജെപിയോട് അടുക്കുന്നു; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന

ആനന്ദ് ശര്‍മയും ബിജെപിയോട് അടുക്കുന്നു; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ ബിജെപിയില്‍ ചേക്കേറിയേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി ആനന്ദ് ശര്‍മ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ആനന്ദ് ശര്‍മ രംഗത്തെത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിലെ വിമത വിഭാഗമായ ജി 23 ല്‍ ഉള്‍പ്പെട്ട ആനന്ദ് ശര്‍മയെ കഴിഞ്ഞ കുറെക്കാലമായി പാര്‍ട്ടി കാര്യമായി പരിഗണിക്കുന്നില്ല. രാജ്യസഭയിലെ കാലാവധി കഴിഞ്ഞ ശര്‍മയെ വീണ്ടും മല്‍സരിപ്പിക്കാന്‍ നേതൃത്വം തയാറായതുമില്ല. പാര്‍ട്ടിയില്‍ വിമതസ്വരം ഉയര്‍ത്തിയവര്‍ ഓരോരുത്തരായി കോണ്‍ഗ്രസ് വിടുകയോ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യുകയാണ്.

മുതിര്‍ന്ന നേതാവായിരുന്ന കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് അടുത്തിടയ്ക്കാണ്. എസ്പി സിബലിനെ രാജ്യസഭയിലേക്ക് അയയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരേ തുറന്നു പറയുന്നവരെ ഒതുക്കുകയാണെന്ന പൊതുവികാരം പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.