ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെയുടെ മരണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെയുടെ മരണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു

വത്തിക്കാന്‍സിറ്റി: തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പ്രസംഗത്തിനിടെ വെടിയേറ്റ് മരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.

ഷിന്‍സോ ആബെയുടെ കൊലപാതക വാര്‍ത്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ ആഴത്തില്‍ ദുഖിപ്പിച്ചെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ജപ്പാന്‍ ജനതയ്ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും മാര്‍പ്പാപ്പയ്ക്കുവേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് യമറ്റോ സൈദായിജി റെയില്‍വേ സ്റ്റേഷന് സമീപം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 67 കാരനായ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 41 കാരനായ തെത്സുയ യമഗാമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020 ല്‍ തന്റെ മൂന്നാം വര്‍ഷ കാലവധി പൂര്‍ത്താക്കും മുന്‍പ് 2019 ല്‍ മാര്‍പ്പാപ്പയെ ആബെ ജപ്പാനിലേക്ക് സ്വാഗതം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.