ദുബായ് : ഈദ് ആഘോഷങ്ങൾക്കായി ദുബായിലേക്ക് എത്തുന്ന- സഞ്ചാരികളെ മികച്ച രീതിയിൽ രാജ്യത്തോക്ക് സ്വാഗതം ചെയ്യുന്ന എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അഭിനന്ദിച്ചു.
ദുബായ് വിമാനത്താവളത്തിൽ ഈദ് ദിനത്തിലെ ആദ്യ ദിവസം യാത്രകാർക്ക് നൽകുന്ന സേവനങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനും,മികച്ച നടപടിക്രമങ്ങൾ ഉറപ്പുവരുത്താനുമായുള്ള സന്ദർശന വേളയിലാണ് ജിഡിആർഎഫ്എ -ദുബായ് മേധാവി ഉദ്യോഗസ്ഥരുടെ സേവനത്തെ അഭിനന്ദിച്ചത്.
എമിറേറ്റ്സിലേക്കുള്ള സന്ദർശകരെ സ്വീകരിക്കുന്നതിൽ വ്യാമ കടൽ, കര അതിർത്തികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവന സന്നദ്ധ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ദുബായ് രാജ്യാന്തര എയർപോർട്ടിലെ വിവിധ ടെർമിനലുകളിൽ അദ്ദേഹം സന്ദർശനം നടത്തി.
ഉദ്യോഗസ്ഥർക്കും, യാത്രക്കാർക്കും ഈദ് ആശംസകൾ നേരുകയും
സഞ്ചാരികൾക്ക് ലഭിച്ച സേവനങ്ങളുടെ നിജ സ്ഥിതി അവരോട് ലഫ്റ്റനന്റ് ജനറൽനേരിട്ട് ചോദിച്ചറിയുകയും ചെയ്തു. ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
രാജ്യത്തെ ഭരണകർത്താക്കളുടെ നിർദ്ദേശങ്ങൾ നടപ്പാക്കാനും, ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുവാനും അത് വഴി സമൂഹത്തിലെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്താനും ജിഡിആർഎഫ്എഡിക്ക് പ്രത്യേകം താല്പര്യമാണ് ഉള്ളതെന്ന് ലഫ് : ജനറൽ പറഞ്ഞു.
ദുബായ് വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്ക് വരുന്ന യാത്രക്കാർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും രാജ്യത്തെ തുറമുഖങ്ങൾ സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് സന്തോഷം നൽകുന്നതിനും എയർപോർട്ട് പാസ്‌പോർട്ട് ഓഫീസർമാർ നടത്തുന്ന അസാധാരണമായ ശ്രമങ്ങളെ അദ്ദേഹം ഊന്നി പറഞ്ഞു.സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം പുറപ്പെടുവിച്ച എല്ലാ മുൻകരുതൽ നടപടികളും തുടർന്നും പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ലഫ്റ്റനന്റ് ജനറൽ ഓർമ്മപ്പെടുത്തി.
ഫോട്ടോ : ദുബായ് വിമാനത്താവളത്തിൽ യാത്രകാർക്ക് നൽകുന്ന സേവനങ്ങളുടെ നിജസ്ഥിതി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പരിശോധിക്കുന്നു
ഫോട്ടോ : ദുബായ് എയർപോർട്ടിൽ എത്തിയ കുടുംബത്തിന് ജിഡിആർഎഫ്എഡി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഈദ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.