ന്യൂഡല്‍ഹി: കഴിഞ്ഞ മാസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോല്‍ക്കാന്‍ കാരണക്കാരനായ കുല്‍ദീപ് ബിഷ്‌ണോയ് എംഎല്‍എ ബിജെപിയില്‍ ചേരുന്നു. ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ബിഷ്‌ണോയ് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. അടുത്ത ദിവസം തന്നെ പാര്‍ട്ടി പ്രവേശനം ഉണ്ടായേക്കും.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന് വോട്ട് നല്‍കാതെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്ത സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കുല്‍ദീപ് ബിഷ്ണോയുമായി അകല്‍ച്ചയിലായിരുന്നു. കുല്‍ദീപ് വോട്ട് ചെയ്യാത്തതിനെത്തുടര്‍ന്ന് അജയ് മാക്കന്‍ പരാജയപ്പെട്ടിരുന്നു.
1998 ല്‍ അദംപൂരില്‍ നിന്നും ആദ്യമായി കുല്‍ദീപ് നിയമസഭാംഗമായി. പിന്നീട് 2004 ലും 2011 ലും ലോക്സഭാംഗമായി. 2007 ല്‍ ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി സ്ഥാപിച്ചു. എന്നാല്‍ 2016 ല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. അതിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരെ ക്ഷണിതാവായി എത്തിയ ശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.