ചേക്കേറാന്‍ ലോകത്തെ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടം കാനഡ; പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യ

ചേക്കേറാന്‍ ലോകത്തെ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടം കാനഡ; പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യ

ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനും പുതുജീവിതം തുടങ്ങാനും ഇപ്പോള്‍ അവസരങ്ങള്‍ നിരവധിയാണ്. ഈ ചോദ്യത്തിന് ലോകത്തിലെ വിവിധ കോണുകളിലുള്ളവരുടെ ഉത്തരം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിച്ചിരിക്കുകയാണ് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പയര്‍ ദി മാര്‍ക്കറ്റ് വെബ്സൈറ്റ്. ഇവരുടെ സര്‍വെയില്‍ ഏറ്റവുമധികം പേര്‍ തങ്ങളുടെ സ്വപ്ന രാജ്യമായി തെരഞ്ഞെടുത്തത് കാനഡയാണ്. 50 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് കൂടുതല്‍ ആളുകളും കാനഡ തെരഞ്ഞെടുത്തത്.

സ്വന്തം രാജ്യം വിട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യയുമുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഫിന്‍ലാന്‍ഡ്, ഐവറി കോസ്റ്റ്, ലിബിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി ഇന്ത്യയെ തെരഞ്ഞെടുത്തത്.

പട്ടികയില്‍ കാനഡയ്ക്ക് തൊട്ടു പിന്നില്‍ ജപ്പാനാണ്. കാനഡ, ജപ്പാന്‍, സ്പെയ്ന്‍, ചൈന, ഫ്രാന്‍സ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ഗ്രീസ് എന്നിവയാണ് പട്ടികയിലെ ആദ്യ പത്തിലുള്ള രാജ്യങ്ങള്‍. ഭരണകൂടത്തിന്റെ സുതാര്യത, പൗരസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യ, വിദ്യാഭ്യാസം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, തൊഴില്‍ സാഹചര്യങ്ങള്‍ മുതലായ ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വെ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.