ഒക്ലഹോമയിലെ പ്രകൃതിവാതക പ്ലാന്റില്‍ വന്‍ തീപിടുത്തം; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ഒക്ലഹോമയിലെ പ്രകൃതിവാതക പ്ലാന്റില്‍ വന്‍ തീപിടുത്തം; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ഒക്‌ലഹോമ: അമേരിക്കയില്‍ ഒക്ലഹോമയിലെ പ്രകൃതിവാതക പ്ലാന്റില്‍ വന്‍ തീപിടുത്തം. മെഡ്ഫോര്‍ഡിലെ വണ്‍ഒക്കെ പ്ലാന്റിലാണു തീ പിടുത്തം ഉണ്ടായത്. പ്ലാന്റിന് രണ്ട് മൈല്‍ ചുറ്റളവിലുള്ള താസമക്കാരോട് ഒഴിഞ്ഞുപോകാന്‍ ഗ്രാന്റ് കൗണ്ടി ഷെരീഫ് ഓഫീസ് നിര്‍ദ്ദേശിച്ചു.

മെഡ്ഫോര്‍ഡിലേക്കും പ്ലാന്റിന് സമീപത്തെ ദേശീയപാത 81 വഴിയുള്ള ഗാതാഗതവും ഒഴിവാക്കാനും കൗണ്ടി ഷെരീഫ് അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 700 അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഒക്ലഹോമ സിറ്റിയില്‍ നിന്ന് 100 മൈല്‍ അകലെ വടക്കന്‍ ഒക്ലഹോമയിലാണ് മെഡ്‌ഫോര്‍ഡ് സ്ഥിതി ചെയ്യുന്നത്. കമ്പനിയിലെ ജീവിക്കാര്‍ സുരക്ഷിതരാണെന്നും സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.