വനവാസി കുട്ടികള്‍ക്കായി പിരിച്ച കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തു; മേധാപട്കറിനെതിരെ കേസ്

വനവാസി കുട്ടികള്‍ക്കായി പിരിച്ച കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തു; മേധാപട്കറിനെതിരെ കേസ്

ന്യൂഡല്‍ഹി: സംഭാവന ലഭിച്ച കോടികള്‍ ദുരുപയോഗം ചെയ്തിന് സാമൂഹ്യപ്രവര്‍ത്തകയും നര്‍മ്മദ ബച്ചാവോയുടെ സ്ഥാപകയുമായ മേധാ പട്കറിനെതിരെ കേസ്. വനവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനെന്ന പേരില്‍ പിരിച്ച 13 കോടി രൂപ ദുരുപയോഗം ചെയ്തതിനാണ് കേസ്. മേധാപട്കറിനെ കൂടാതെ മറ്റ് 11 പേര്‍ക്കെതിരെയും മധ്യപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്.

നര്‍മ്മദ നവനിര്‍മ്മാണ്‍ അഭിയാന്‍ ട്രസ്റ്റ് പിരിച്ച പണം ദേശ വിരുദ്ധ പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്. വഞ്ചനാ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രീതം രാജ് ബഡോലെ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മേധാപട്കര്‍ സാമൂഹ്യപ്രവര്‍ത്തകയായി ആള്‍മാറാട്ടം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രീതം രാജ് ബഡോലെ ആരോപിച്ചു. ജനങ്ങളുടെ ക്ഷേമത്തിനെന്ന പേരില്‍ പിരിക്കുന്ന പണം ദേശവിരുദ്ധ പ്രവൃത്തികള്‍ക്കായി ദുരുപയോഗം ചെയ്തെന്ന ഗുരുതരമായ ആരോപണവും പ്രീതം ഉന്നയിക്കുന്നുണ്ട്.

നര്‍മ്മദ നവനിര്‍മ്മാണ്‍ അഭിയാന്‍ ട്രസ്റ്റില്‍ ട്രസ്റ്റി സ്ഥാനമാണ് മേധാ പട്കറിനുള്ളത്. അതേസമയം തനിക്ക് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നാണ് മേധാ പട്കറിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.