ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ രണ്ടിടത്തായി ആക്രമണം. റെയില്‍വേ സ്്‌റ്റേഷനിലുണ്ടായ കത്തിക്കുത്തില്‍ കൗമാരക്കാരന്‍ കൊലപ്പെട്ടു. നഗരപ്രദേശത്ത് നടന്ന വെടിവയ്പ്പില്‍ സ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് രണ്ടു സംഭവങ്ങളും ഉണ്ടായത്.
നോര്‍ത്ത് ഹാര്‍ലെം സബ്വേ സ്റ്റേഷനില്‍ നടന്ന വാക്കേറ്റത്തെ തുടര്‍ന്നാണ് 14 വയസുകാരന്‍ കുത്തേറ്റു മരിച്ചത്. തെരുവിലുണ്ടായ വാക്കേറ്റം റെയില്‍വേ സ്റ്റേഷന്‍ വരെ നീളുകയും തുടര്‍ന്ന് പ്ലാറ്റ്ഫോമില്‍ വെച്ച് ഒന്നിലേറെ പേര്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. അടിവയറ്റില്‍ കുത്തേറ്റ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് കൊലയ്ക്കുപയോഗിച്ചതായി കരുതുന്ന കത്തി കണ്ടെടുത്തു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി ബോധ്യപ്പെട്ട 15 കാരനെ കസ്റ്റഡിയിലെടുത്തതായി ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ട്രാന്‍സിറ്റ് ചീഫ് ജേസണ്‍ വില്‍കോക്‌സ് പറഞ്ഞു. മുതുകില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റതാകാമെന്ന് പൊലീസ് കരുതുന്നു. കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മറ്റ് പ്രതികളെ കണ്ടെത്താനായിട്ടില്ല.
ന്യൂയോര്‍ക്ക് സിറ്റിയിലെ കോണി ഐലന്‍ഡിലെ അമ്യൂസ്മെന്റ് ഏരിയയ്ക്ക് സമീപമുള്ള ബോര്‍ഡ്വാക്കിലാണ് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ വെടിവെയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിക്ക് നടന്ന തോക്ക് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്കും മൂന്ന് പുരുഷന്മാര്‍ക്കും വെടിയേറ്റു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും വെടിവയ്പ്പിനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പൊലീസിന് നേരെ തോക്ക് ആക്രമണം ഉണ്ടായ മറ്റ് രണ്ട് സംഭവങ്ങളും ഇന്നലെ ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തു. തോക്കുമായി ആക്രമണത്തിന് മുതിര്‍ന്ന ഒരാളെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേര്‍ക്ക് വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടെയാണ് ആറു പൊലീസുകാരെ ലക്ഷ്യം വച്ച് ഇയാള്‍ വെടി ഉതിര്‍ത്തത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. മാനസികാസ്വാസ്ഥ്യം കാണിച്ച അക്രമിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ബ്രൂക്ക്‌ലിനില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായതാണ് മറ്റൊരു സംഭവം. വാഹനത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച ആക്രമി പിന്നാലെ വന്ന പൊലീസിന് നേര്‍ക്ക് വെടി വയ്ക്കുകയും കായികമായി ആക്രമിക്കുകയുമായിരുന്നു. ബ്രൂക്ലിന്‍ സബ്വേ സ്റ്റേഷനില്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന കൂട്ട വെടിവയ്പ്പിന് ശേഷം കനത്ത സുരക്ഷയാണ് ന്യൂയോര്‍ക്കിലാകെ പൊലീസ് ഏര്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.