തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണെന്ന മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് പ്രമുഖര്‍. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകള്‍ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചില്‍ ദിലീപിന്റെ താല്‍പര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തില്‍ തുടര്‍ അന്വേഷണം വേണമെന്നും അഡ്വ. ടി.ബി മിനി പ്രതികരിച്ചു.
ആര്‍. ശ്രീലേഖയുടെ പ്രതികരണം പൊതു സമൂഹം വിലയിരുത്തട്ടെയെന്നായിരുന്നു ഉമ തോമസ് എം എല്‍ എയുടെ പ്രതികരണം. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്നയാള്‍ ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു.
ശ്രീലേഖയുടെ പ്രതികരണത്തിനെതിരെ നടി ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാനാകാണ് ശ്രീലേഖയുടെ ശ്രമമമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതിജീവിതയെ ഒന്ന് നേരില്‍ കാണാന്‍ പോലും അനുവദിക്കാത്ത ആളാണ് ശ്രീലേഖ. ഇപ്പോഴത്തെ നിലപാടിലെ വിയോജിപ്പ് നേരിട്ട് അറിയിച്ചെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസിനെ പൂര്‍ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുന്‍ ജയില്‍ മേധാവി ചോദ്യം ചെയ്യുന്നു.
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.