ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം; ഉദ്ധവ് താക്കറെയെ സമ്മര്‍ദത്തിലാക്കി 16 ശിവസേന എംപിമാര്‍ രംഗത്ത്

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം; ഉദ്ധവ് താക്കറെയെ സമ്മര്‍ദത്തിലാക്കി 16 ശിവസേന എംപിമാര്‍ രംഗത്ത്

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിടുന്ന ഉദ്ധവ് താക്കറെയ്ക്ക് തലവേദനയായി ഒപ്പമുള്ള എംപിമാരുടെ നിലപാട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് 16 എംപിമാര്‍ ആവശ്യപ്പെട്ടു.

ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാള്‍ രാഷ്ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ശിവസേന എംപിമാര്‍ അഭിപ്രായപ്പെട്ടു. രാജ്യസഭയിലും ലോക്‌സഭയിലുമായി ശിവസേനയ്ക്കുള്ളത് 22 എംപിമാരാണ്. ഇതില്‍ 16 പേരാണ് ഉദ്ധവ് വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയത്.

ശിവസേനയുടെ 16 എംപിമാര്‍ മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ഗജനന്‍ കീര്‍ത്തിക്കര്‍ എംപി വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമല്ല. അതുകൊണ്ട് തന്നെ എംപിഎമാര്‍ക്കും എംഎല്‍എമാര്‍ക്കും ആര്‍ക്കു വേണമെങ്കിലും വോട്ട് ചെയ്യാം.


പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യസ്വന്ത് സിന്‍ഹയ്ക്ക് തുടക്കത്തില്‍ പിന്തുണ നല്‍കിയ ഉദ്ധവിന് വലിയ തിരിച്ചടിയാണ് എംപിമാരുടെ നിലപാട്. മുര്‍മുവിന് അനുകൂലമായി ഉദ്ധവ് തീരുമാനം മാറ്റിയേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.