ദുബായിലേക്ക് കടക്കാനെത്തിയ ശ്രീലങ്കന്‍ മുന്‍ ധനമന്ത്രിയെ വിമാനത്താവളത്തില്‍ തിരിച്ചറിഞ്ഞു; യാത്രാനുമതി നിക്ഷേധിച്ച് തിരിച്ചയച്ചു

ദുബായിലേക്ക് കടക്കാനെത്തിയ ശ്രീലങ്കന്‍ മുന്‍ ധനമന്ത്രിയെ വിമാനത്താവളത്തില്‍ തിരിച്ചറിഞ്ഞു; യാത്രാനുമതി നിക്ഷേധിച്ച് തിരിച്ചയച്ചു

കൊളംബോ: ദുബായ് വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ മുന്‍ ധനകാര്യ മന്ത്രിയും പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ  സഹോദരനുമായ ബേസില്‍ രാജപക്‌സെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. ജനങ്ങള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്ക് അനുമതി നിക്ഷേധിക്കുകയുമായിരുന്നു.

കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വി.ഐ.പി ടെര്‍മിനലിലൂടെയാണ് രാത്രി സമയത്താണ് ബേസില്‍ രാജ്യം വിടാന്‍ ശ്രമിച്ചത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ആദ്യഘട്ടത്തിലാണ് ജൂണില്‍ ബേസില്‍ രാജപക്സെ കാര്യ മന്ത്രിസ്ഥാനവും പാര്‍ലമെന്റ് അംഗത്വവും രാജിവെച്ചത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രാജി.

അതിനിടെ ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ജൂലൈ 20 ന് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി സ്പീക്കര്‍ മഹിന്ദ യപ അഭയവര്‍ധനെ പറഞ്ഞു. വെള്ളിയാഴ്ച പാര്‍ലമെന്റ് ചേരും.

പ്രതിപക്ഷ കക്ഷികളെ ഉള്‍പ്പെടുത്തി ശ്രീലങ്കയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുന്നതോടെ മന്ത്രിസഭ രാജിവെച്ചൊഴിയുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചിരുന്നു. അഞ്ചു മന്ത്രിമാരാണ് ഇതിനോടകം രാജിവെച്ചത്. നേരത്തേ പ്രഖ്യാപിച്ചതുപോലെ ബുധനാഴ്ച തന്നെ രാജിവെക്കുമെന്ന് പ്രസിഡന്റ് ഗോതാബയ രാജപക്സെ ഔദ്യോഗികമായി അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

എന്നാല്‍ ഇപ്പോഴും പ്രസിഡന്റ് എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ല. കപ്പലില്‍ കയറി നടുക്കടലില്‍ കഴിയുകയാണെന്ന വാര്‍ത്തകള്‍ പരന്നിട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.