മലയാളി യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഗൂഢാലോചന നടത്തിയവര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

മലയാളി യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഗൂഢാലോചന നടത്തിയവര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

കൊച്ചി: കണ്ണൂര്‍ വളപട്ടണം ഐഎസ് കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്തതതായി കണ്ടെത്തിയത്. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി അബ്ദുള്‍ റസാഖ്, തലശേരി ചിറക്കര സ്വദേശി യു.കെ ഹംസ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.

ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്. അതേസമയം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയില്‍ കുറച്ച് നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15ല്‍ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.