വെള്ളം കുടിച്ചതിന് ശേഷം ടാപ്പ് അടച്ച് മാതൃകയായി നായ; എല്ലാവർക്കും ഗുണപാഠമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു

വെള്ളം കുടിച്ചതിന് ശേഷം ടാപ്പ് അടച്ച് മാതൃകയായി നായ; എല്ലാവർക്കും ഗുണപാഠമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു

വെള്ളം എടുക്കാൻ ടാപ്പ് തുറന്ന ശേഷം നമ്മളില്‍ മിക്കവര്‍ക്കും അടയ്ക്കാന്‍ ഭയങ്കര മടിയാണ്. എന്നാൽ അശ്രദ്ധമൂലം അടയ്ക്കാന്‍ മറന്നു പോകുന്നവരുമുണ്ട്. എന്നാലിപ്പോള്‍ വെള്ളം കുടിച്ചതിനു ശേഷം ടാപ്പ് അടയ്ക്കുന്ന ഒരു നായയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്.

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ശു കബ്രയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പൈപ്പ് തുറന്ന് വെള്ളം കുടിച്ചതിനു ശേഷം, വാ കൊണ്ട് കടിച്ചു നായ ടാപ്പ് അടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

മൃഗങ്ങള്‍ക്ക് പോലും ശുദ്ധജലത്തിന്റെ പ്രാധാന്യമറിയാം എന്നാണ് കബ്ര ഇതേപ്പറ്റി വിശദീകരിക്കുന്നത്. അദ്ദേഹത്തിന് അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോയുടെ അടിയില്‍ കമന്റ് ചെയ്തിരിക്കുന്നത്.



12 സെക്കന്‍ഡ് നീളമുള്ള ഈ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മനുഷ്യര്‍ കണ്ടു പഠിക്കേണ്ട ഒരു പാഠമാണ് ഇതെന്ന് വീഡിയോ കണ്ടവര്‍ കമന്റ് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.