അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. മഹാരാഷ്ട്രയിലെ നാനേഘട്ടില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം കാണുന്നവര്‍ക്ക് എന്നും ഒരത്ഭുതമാണ്. തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നാനേഘട്ട് റിവേഴ്‌സ് വെള്ളച്ചാട്ടത്തിലെ വെള്ളം ഭൂമിയില്‍ പതിക്കുന്നതിനു പകരം പോകുന്നത് ആകാശത്തേക്കാണ്. വെള്ളത്തിന്റെ പോക്ക് കണ്ടാല്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമത്തിനൊന്നും ഇവിടെ പ്രസക്തിയില്ലെന്നു തോന്നും. നാനേഘട്ടിലെ മഴയ്ക്കൊപ്പമുള്ള കാറ്റാണ് ഈ മനോഹരമായ ദൃശ്യം സാധ്യമാകുന്നത്.
ഈ റിവേഴ്‌സ് വെള്ളച്ചാട്ടം കാണുന്നവരെല്ലാം അമ്പരന്നു പോകും. മഴക്കാലത്ത് ഈ അത്ഭുതകരമായ റിവേഴ്‌സ് വെള്ളച്ചാട്ടം കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്താറുണ്ട്. മഹാരാഷ്ട്രയിലെ ജുന്നാറിനടുത്താണ് നാനേഘട്ട് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തില്‍ മുംബൈയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാം.
മേഘമിറങ്ങി വരുന്ന കോട മഞ്ഞും, കാറ്റും, ഇരുണ്ട് നില്‍ക്കുന്ന മാനവും മഴക്കാഴ്ചകളും ചേര്‍ന്ന് ആരെയും കൊതിപ്പിക്കുന്ന ഒരിടമായി കാടും വെള്ളച്ചാട്ടവുമെല്ലാം മാറിയിരിക്കുകയാണ്. മഴ ശക്തമായത് പിന്നെ അത് വരെ വറ്റി വരണ്ട് കിടന്ന വെള്ളച്ചാട്ടങ്ങളെല്ലാം ജീവന്‍ വെച്ചൊരു വരവാണ്. വള്ളച്ചാട്ടം താഴേക്കാണ് പതിക്കുന്നതെങ്കിലും ഇവിടെ വെള്ളം മുകളിലേക്ക് പോകുന്നത് കാണാം.
സാധാരണയായി വെള്ളച്ചാട്ടങ്ങള്‍ താഴേക്കാണ് പതിക്കാറ്. എന്നാല്‍ റിവേഴ്സ് വെള്ളച്ചാട്ടങ്ങള്‍ താഴേക്ക് പതിച്ചിട്ട് വീണ്ടും മുകളിലേക്ക് പോവുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് കാറ്റിന്റെ ശക്തി അല്‍പ്പം കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കാറ്റിന്റെ ശക്തിയില്‍പ്പെട്ട് വെള്ളം മുകളിലേക്ക് വരും ഇതിനെയാണ് റിവേഴ്സ് വെള്ളച്ചാട്ടം എന്ന് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.