ടാംപെരെ: 94-ാം വയസില്‍ ലോകത്തിലെ വേഗമേറിയ ഓട്ടക്കാരിയായി സ്വര്‍ണ മെഡല്‍ അണിയുമ്പോള്‍ ഭഗവാനി ദേവി ദാഗര്‍ ഒരു പ്രചോദനമായി മാറുകയായിരുന്നു. സ്വപ്‌നങ്ങള്‍ നേട്ടമാക്കാന്‍ പ്രായം തടസമെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ അവര്‍ ഒരു വിജയ ചിഹ്നമായി കൈവിരിച്ചു നിന്നു. ഇനിയും ഒരുപാട് നേടാനാകുമെന്ന ആത്മവിശ്വാസത്തോടെ.
ഫിന്‍ലന്‍ഡിലെ ടാംപെരെയില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ സ്വര്‍ണം നേടിയപ്പോള്‍ തനിക്ക് പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു ഭഗവാനി ദേവി ദാഗര്‍. 24.74 സെക്കന്റിലായിരുന്നു ഭഗവാനിയുടെ സ്വര്‍ണനേട്ടം. ഷോട്ട്പുട്ടില്‍ ഉള്‍പ്പടെ രണ്ട് വെങ്കലവും ചാമ്പ്യന്‍ഷിപ്പില്‍ ഭഗവാനി കരസ്ഥമാക്കി.
ഭഗവാനിയുടെ നേട്ടം ഇന്ത്യയ്ക്ക് അഭിമാനമാണെന്ന് കായിക മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭഗവാനിയുടെ നേട്ടം പ്രചോദനമുണര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രശംസിച്ചു. ഹരിയാനയിലെ ഖിഡ്ക സ്വദേശിനിയാണ് ഭഗവാനി.
കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചാമ്പ്യന്‍ഷിപ്പില്‍ ആകെ മൂന്ന് സ്വര്‍ണം നേടുകയും ചെയ്തു. ഇതിനുപുറമെ, ചെന്നൈയില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടി. ചെന്നൈയിലെ മെഡല്‍ നേട്ടമാണ് ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ്
ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ സഹായകമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.