ഈദ് അവധി ദുബായില്‍ റോഡ് അപകടങ്ങളില്‍ 2 മരണം

ഈദ് അവധി ദുബായില്‍ റോഡ് അപകടങ്ങളില്‍ 2 മരണം

ദുബായ്: ഈദ് അവധി ദിനങ്ങളില്‍ എമിറേറ്റില്‍ രേഖപ്പെടുത്തിയത് 9 റോഡ് അപകടങ്ങള്‍. വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേർ മരിക്കുകയും 8 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ദുബായ് പോലീസ് ജനറല്‍ ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടർ കേണല്‍ ജുമാ സാലെം ബിന്‍ സുവൈദി പറഞ്ഞു.

ഈദ് അവധിക്കാലത്ത് ആകെ 20 കര അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തപ്പോള്‍ സമുദ്ര അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. വെള്ളിയാഴ്ച ഇന്‍റർ നാഷണല്‍ സിറ്റിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ അപകടം പറ്റി. ശനിയാഴ്ച അഞ്ച് റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേർ മരിച്ചു.

ഞായറാഴ്ച അല്‍ റഫാ ഭാഗത്തുണ്ടായ അപകടത്തില്‍ ഒരാള്‍ക്കും ഉം അല്‍ സൂഖീമിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്കും പരുക്കേറ്റു. തിങ്കളാഴ്ച ഒരു അപകടവും റിപ്പോർട്ട് ചെയ്തു. ഡ്രൈവർ മാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന അശ്രദ്ധയാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് കേണല്‍ ജുമാ സാലെം ബിന്‍ സുവൈദി പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, എമിറേറ്റ്‌സ്, ദുബായ്-അൽ ഐൻ റോഡ്, റാസൽഖോർ, യൂണിവേഴ്‌സിറ്റി സിറ്റി, അൽ ഖവാനീജ് തുടങ്ങിയ ഹൈവേകളിലും മറ്റ് തിരക്കേറിയ പ്രദേശങ്ങളിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

കാല്‍നടയാത്രക്കാർ നിയമവിരുദ്ധമായി റോഡ് മുറിച്ച് കടക്കുന്ന ഇടങ്ങളിലും പട്രോളിംഗ് കർശനമാക്കിയിട്ടുണ്ട്. 999 എന്ന ദുബായ് പോലീസിന്‍റെ അത്യാഹിത നമ്പറില്‍ ഈദ് അവധി ദിനങ്ങളില്‍ 50,748 ഫോണ്‍ കോളുകളാണ് വന്നതെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.